വീടി​െൻറ അടുക്കളക്ക്​ തീപടർന്നു; ഒഴിവായത് വൻ ദുരന്തം

വാണിമേൽ: വീടിനോട് ചേർന്ന അടുക്കള ഭാഗത്തിന് തീപിടിച്ചു. വൻ ദുരന്തം ഒഴിവായി. തേങ്ങാകൂടിൽ ഉണക്കാനിട്ട 1000ത്തോളം തേങ്ങകൾ കത്തി ചാമ്പലായി. വാണിമേൽ വില്ലേജ് ഓഫിസിനു സമീപം വാഴയിൽ മൊയ്തു ഹാജിയുടെ വീട്ടിലാണ് ബുധനാഴ്ച ആറരയോടെ അഗ്നിബാധയുണ്ടായത്. അടുപ്പിൽനിന്ന് തീ തേങ്ങാകൂട്ടിലേക്ക് പടരുകയായിരുന്നു. തുടർന്ന് തേങ്ങകൾ കത്തുന്നത് കണ്ടതോടെ വീട്ടുകാർ അട്ടഹസിച്ചു. ഇത് കേട്ട് ഓടിയെത്തിയ പരിസരവാസികളും ചേലക്കാട് നിന്ന് എത്തിയ രണ്ടു യൂനിറ്റ് ഫയർ ഫോഴ്‌സും ചേർന്നാണ് തീയണച്ചത്. ഇടിമിന്നലിൽ ഇരിങ്ങണ്ണൂരിൽ വീടിന് നാശം നാദാപുരം: ബുധനാഴ്ച വൈകീട്ട് നാലര മണിയോടെ ഉണ്ടായ ഇടിമിന്നലിൽ ഇരിങ്ങണ്ണൂർ ടൗണിനടുത്ത പുന്നോറത്ത് ദേവിയുടെ വീട്ടിലെ അടുക്കളയിലെ പവർ പോയൻറ് പ്ലഗും ചുവരും തകർന്നു. അടുക്കളയിലെ ടൈൽസ് ദൂരേക്ക് തെറിച്ചുവീണു. വീടിന് പിന്നിലെ ചുവരിൽ ദ്വാരം വന്നിട്ടുണ്ട്. ഇടിയുണ്ടായപ്പോൾ വീട്ടിലെ സ്ത്രീകൾ അടുക്കളയിൽനിന്നും അകത്തേക്ക് മാറിയതിനാൽ രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.