ഇടിമിന്നലേറ്റ് പശു ചത്തു; എടച്ചേരിയിൽ വീടിനു കനത്ത നാശം

നാദാപുരം: മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ പശു ചത്തു. വളയം നിരവുമ്മൽ പൊയിലു പറമ്പത്ത് രാജ​െൻറ പശുവാണ് ചത്തത്. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. പറമ്പിൽ മേയാൻ കെട്ടിയതായിരുന്നു. എടച്ചേരി കാക്കനൂരിൽ പൂക്കോട്ടുംകുനി മനോജ​െൻറ വീടിന് കനത്ത നാശമുണ്ടായി. ഇടിയുടെ ആഘാതത്തിൽ വീടി​െൻറ ചുമർ പിളർന്നു. വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. ജനൽപാളികളും ടൈലും തകർന്നു. ആർക്കും പരിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.