ജാഗ്രത സന്ദേശവുമായി സി.പി.എം പ്രവർത്തകർ വീടുകളിലേക്ക്

കോഴിക്കോട്: പനിക്കെതിരെ ജാഗ്രത സന്ദേശവുമായി സി.പി.എം പ്രവർത്തകർ 25 മുതൽ 27വരെ ജില്ലയിലെ വീടുകൾ സന്ദർശിക്കും. മുഴുവൻ നേതാക്കളും പ്രവർത്തകരും ബോധവത്കരണ പ്രവർത്തനത്തിൽ പങ്കാളികളാകും. ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന സന്ദേശം മുഴുവൻ വീടുകളിലും എത്തിക്കാനാണ് സി.പി.എം മുന്നിട്ടിറങ്ങുന്നതെന്ന് ജില്ല സെക്രട്ടറി പി. മോഹനൻ അറിയിച്ചു. പനി പടരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ വിശദീകരിക്കും. പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകും. സർക്കാർ സ്വീകരിച്ച യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ ജനങ്ങളിൽ മതിപ്പുളവാക്കിയിട്ടുണ്ട്. മന്ത്രിമാരുടെ നേതൃത്വത്തിൽ തദ്ദേശ ഭരണസ്ഥാപനങ്ങളും, ഉദ്യോഗസ്ഥരും, എല്ലാ രാഷ്ട്രീയ സാമൂഹിക സംഘടനകളും ബഹുജനങ്ങളും ജില്ലയിൽ ഒറ്റക്കെട്ടായ പ്രവർത്തനമാണ് നടത്തിയത്. സർക്കാറി​െൻറ രണ്ടുവർഷത്തെ നേട്ടങ്ങൾ വിശദീകരിക്കുന്ന ലഘുലേഖകൾ കൈമാറും. ഗൃഹസന്ദർശനം സജീവമാക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് ജില്ല സെക്രട്ടറി അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.