കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ ജസ്റ്റിസ് കെ.കെ. ദിനേശൻ മേയ് 24 മുതൽ 26 വരെ കോഴിക്കോട് വിജിലൻസ് ൈട്രബ്യൂണൽ ഹാളിൽ നടത്താനിരുന്ന സിറ്റിങ് മാറ്റി. കേസുകൾ ജൂലൈ 25, 26, 27 തീയതികളിൽ പരിഗണിക്കും. ഗതാഗത നിയന്ത്രണം കോഴിക്കോട്: ബാലുശ്ശേരി മുക്കിൽ ടൈൽ വിരിക്കുന്ന പണി നടക്കുന്നതിനാൽ മേയ് 24 മുതൽ പ്രവൃത്തി തീരുന്നതുവരെ ഇതുവഴി വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കോഴിക്കോട് ഭാഗത്തുനിന്ന് ബാലുശ്ശേരിക്ക് വരുന്ന വാഹനങ്ങൾ നന്മണ്ട 14ൽനിന്ന് തിരിഞ്ഞ് മണ്ണാംപൊയിൽ-കൈരളി റോഡ് വഴിയും ബാലുശ്ശേരിയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബാലുശ്ശേരി മുക്ക് വഴിയും പോകണം. താമരശ്ശേരി ഭാഗത്തുനിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അറപ്പീടിക-കോട്ടനട വഴി കൈരളി റോഡ് ജങ്ഷനിൽ പ്രവേശിക്കണം. ബാലുശ്ശേരിയിൽനിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബാലുശ്ശേരി മുക്ക് വഴി പോകണമെന്ന് പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. റേഷൻ വിതരണം കോഴിക്കോട്: ജില്ലയിലെ മുൻഗണന/മുൻഗണനേതര വിഭാഗങ്ങൾക്കുള്ള മേയ് മാസത്തെ അരിയുടെയും ഗോതമ്പിെൻറയും വിഹിതം മേയ് 31 വരെ ബന്ധപ്പെട്ട റേഷൻ കടകളിൽനിന്ന് സ്റ്റോക്ക് ലഭ്യതക്കനുസരിച്ച് കിട്ടുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.