ഫറോക്ക്​, എലത്തൂർ റെയിൽവേ സ്​റ്റേഷനുകളുടെ പദവി ഉയർത്തണമെന്ന്​

കോഴിക്കോട്: മലബാറിലെ പ്രവാസികളായ മലയാളികൾ യാത്രക്കായി ആശ്രയിക്കുന്ന കാലിക്കറ്റ് എയർപോർട്ടിൽ എത്തിച്ചേരാനുള്ള ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനായ ഫറോക്ക് സ്റ്റേഷനെ എയർപോർട്ട് സ്റ്റേഷനായും ലോക വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് ബീച്ചിൽ സഞ്ചാരികൾക്ക് തീവണ്ടിമാർഗം വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന എലത്തൂർ റെയിൽവേ സ്റ്റേഷൻ ടൂറിസം സ്റ്റേഷനായും ഉയർത്തണമെന്ന് മലബാർ റെയിൽവേ െഡവലപ്മ​െൻറ് ആക്ഷൻ കൗൺസിൽ (മർഡാക്) യോഗം റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. നിലവിൽ അടിസ്ഥാന സൗകര്യമുള്ള രണ്ട് സ്റ്റേഷനുകൾക്കും പ്രത്യേക ഫണ്ട് അനുവദിച്ച് വികസന പദ്ധതി തയാറാക്കണം. മർഡാക്കി​െൻറ പുതിയ ഭാരവാഹികളായി കെ.പി.യു അലി (പ്രസി), മുഹമ്മദലി ഹാജി മോങ്ങം (വൈ. പ്രസി), എം.പി. മൊയ്തീൻകോയ (ജന. സെക്ര), എ.സി. മോഹൻ (ട്രഷ), സുരേഷ് വയനാട് (വർക്കിങ് പ്രസി), ലതീഷ് പയ്യന്നൂർ (സെക്ര), എം. ഫിറോസ് (കോഒാഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ എ.സി. മോഹൻ സ്വാഗതം പറഞ്ഞു. എം.പി. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. കെ.പി.യു അലി ഉദ്ഘാടനം ചെയ്തു. എ.ടി. അബു, എം.പി. അബ്ദുമോൻ, എം. ഫിറോസ്, കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.