കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘത്തിെൻറ നേതൃത്വത്തിൽ സർവിസിൽനിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. പൊതുജനത്തിനോട് വലിയ ഉത്തരവാദിത്തമുള്ള പൊലീസ് ഉേദ്യാഗസ്ഥർക്ക് ഒരുതരത്തിലുമുള്ള വർഗീയ ചിന്തയും പ്രവൃത്തിയും ഉണ്ടാകരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേലുദ്യോഗസ്ഥരിൽ ചിലർ പൊലീസുകാരോട് അടിമകളോടെന്നപോലെയാണ് പെരുമാറുന്നത്. ഇതിനെ ശക്തമായി എതിർക്കണം. സമൂഹത്തിൽ മതിപ്പുള്ള വിഭാഗംതന്നെയാണ് പൊലീസ്. വിരമിക്കുന്ന പൊലീസുദ്യോഗസ്ഥർക്ക് വിവിധ മേഖലകളിൽ ധാരാളം തൊഴിലവസരങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൗൺഹാളിൽ നടന്ന പരിപാടിയിൽ അഡ്മിനിസ്ട്രേഷൻ എ.സി.പിയും സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം വൈസ് പ്രസിഡൻറുമായ കെ. സുദർശൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം സെക്രട്ടറി പി.സി. പുരുഷോത്തമൻ, സൗത്ത് അസി. കമീഷണർ കെ.പി. അബ്ദുൽ റസാഖ്, ടി. അബ്ദുല്ല കോയ, എം. ഷിബു, ക്രൈംബ്രാഞ്ച് സൂപ്രണ്ട് പി.ബി. രാജീവ്, നോർത്ത് അസി. കമീഷണർ ഇ.പി. പൃഥ്വിരാജ്, നോർത്ത് ട്രാഫിക് അസി. കമീഷണർ പി.കെ. രാജു തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.