റോഡരികില്‍ ചത്ത കീരി; തൊടരുതെന്ന് ആരോഗ്യ വകുപ്പ്

പേരാമ്പ്ര: ഹൈസ്‌കൂള്‍ റോഡില്‍ ചൊവ്വാഴ്ച കാലത്ത് ചത്തനിലയില്‍ കണ്ട കീരി ജനങ്ങളില്‍ ആശങ്ക പരത്തുന്നു. നാട്ടിലാകെ നിപ വൈറസ് ഭീതി നിലനില്‍ക്കുമ്പോള്‍ ഒരു പരിക്കും കൂടാതെയാണ് കീരിയെ ചത്ത നിലയില്‍ കണ്ടത്. സമീപത്തെ സ്ഥാപനങ്ങളിലുള്ളവര്‍ ജില്ല ആരോഗ്യ വകുപ്പ് ഓഫിസില്‍ വിവരമറിയിച്ചപ്പോള്‍ ആരും അതിനെ തൊടരുതെന്നും പഞ്ചായത്തിലും മൃഗാശുപത്രിയിലും അറിയിക്കാനും നിർദേശിച്ചു. എന്നാല്‍, പഞ്ചായത്തില്‍ അറിയിച്ചിട്ട് ദിവസമൊന്നു കഴിഞ്ഞിട്ടും ഇതുവരെ നീക്കം ചെയ്തിട്ടില്ല. ജില്ല ആരോഗ്യ വകുപ്പ് ഓഫിസില്‍നിന്ന് ആരും തൊടരുതെന്ന നിർദേശം ലഭിച്ചതോടെ സമീപത്തെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഭയത്തോടെയാണ് ഇവിടെ കഴിയുന്നത്. ഇതിന് സമീപമുള്ള ക്ലിനിക്ക്, ഗ്ലാസ് ഷോപ്, സൈക്കിള്‍ഷോപ്, ഡൈവിങ് സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് വരുന്നവരും ഹൈസ്‌കൂള്‍ ഭാഗത്തേക്ക് കാല്‍നടയായി പോകുന്നവരും ചത്ത കീരിക്കു സമീപത്തു കൂടിയാണ് കടന്നുപോവുന്നത്. ദുർഗന്ധം വമിക്കാൻ തുടങ്ങിയിട്ടും അധികൃതരാരും ഇതുവഴി എത്തിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.