പൊതുമരാമത്തി​െൻറ അനാസ്​ഥ: ബാലുശ്ശേരിയിൽ ഒാവുചാൽ​ സംവിധാനം അവതാളത്തിൽ

ബാലുശ്ശേരി: പൊതുമരാമത്തി​െൻറ അനാസ്ഥമൂലം ബാലുശ്ശേരിയിൽ ഒാവുചാൽ സംവിധാനം അവതാളത്തിൽ. ടൗണിലെ ഒാവുചാലുകളിൽ മാലിന്യം നിറഞ്ഞും സ്ലാബുകൾ തകർന്നും നിലകൊള്ളാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സംസ്ഥാന പാതയരികിലെ ഒാവുചാലുകളുടെ അറ്റകുറ്റപ്പണിയും തകർന്ന സ്ലാബുകൾ മാറ്റിസ്ഥാപിക്കലും പൊതുമരാമത്തി​െൻറ കീഴിലായതിനാൽ യഥാസമയം ഒാവുചാൽ വൃത്തിയാക്കാൻ പറ്റാത്ത അവസ്ഥയിലാണ്. മിക്ക ഭാഗങ്ങളിലും സ്ലാബുകൾ തകർന്നതിനാൽ റോഡിലൂടെ മാലിന്യമടക്കം കുത്തിയൊലിച്ചുപോകുന്ന അവസ്ഥയാണ്. മൺസൂണിനു മുമ്പ് നടത്തേണ്ട ഒാവുചാൽ അറ്റകുറ്റപ്പണിക്ക് ഇതുവരെ നടപടി ആയിട്ടില്ല. പഞ്ചായത്തിനാകെട്ട, അറ്റകുറ്റപ്പണിക്ക് പ്രത്യേക ഫണ്ട് അനുവദിക്കാനും കഴിയില്ല. അടിയന്തരമായി ചെയ്യേണ്ട പണിക്ക് പൊതുമരാമത്തി​െൻറ അനുമതി വാങ്ങണം. പൊതുമരാമത്ത് അധികൃതർ സ്ലാബുകൾ ഇറക്കിയിട്ടുണ്ടെങ്കിലും യഥാസ്ഥലത്ത് എത്തിച്ച് സ്ഥാപിക്കാൻ തയാറായിട്ടില്ല. ഇത് പഞ്ചായത്ത് ചെയ്യെട്ട എന്നാണ് സ്ഥിതി. പഞ്ചായത്തിനാകെട്ട ഇതിനും ഫണ്ട് ഇല്ല. പഞ്ചായത്ത് അധികൃതർ നിരവധി തവണ പൊതുമരാമത്തി​െൻറ ശ്രദ്ധയിൽപ്പെടുത്തിയിട്ടാണ് പുതിയ സ്ലാബുകൾ എത്തിച്ചത്. ഒാവുചാൽ അറ്റകുറ്റപ്പണിക്കായി പഞ്ചായത്ത് രണ്ട് ലക്ഷം നീക്കിവെച്ചിട്ടുണ്ട്. നാട്ടിൽ പകർച്ചവ്യാധികൾ പടരുന്ന അവസ്ഥയിൽ മഴ തുടങ്ങും മുേമ്പ ഒാവുചാലുകൾ വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയും പ്രതിഷേധമുയർത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.