നിപ: പ്രതിരോധ പ്രവർത്തനത്തിന് ദയയും

പേരാമ്പ്ര: ജില്ലയിൽ ഭീതിപരത്തിയ നിപ വൈറസ് ബാധക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടാൻ ദയ പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തകസമിതി തിരുമാനിച്ചു. ബോധവത്കരണ നോട്ടീസ് വിതരണം ചെയ്യും. ആരോഗ്യ പ്രവർത്തകർക്ക് അവശ്യം വേണ്ട ഫെയ്സ് മാസ്കുകൾ ഇതിനകം എത്തിച്ചുകഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. കെ. ഇമ്പിച്ചാലി അധ്യക്ഷത വഹിച്ചു. ഇ.പി. കുഞ്ഞബ്ദുല്ല സംസാരിച്ചു. വായന സംഗമം പേരാമ്പ്ര: വാളൂർ വി.പി.കെ. അടിയോടി ഗ്രന്ഥാലയം വിഷൻ 2020 പദ്ധതിയുടെ ഭാഗമായി വായന സംഗമം നടത്തി. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഇ. വൽസല അധ്യക്ഷത വഹിച്ചു. ഉണ്ണി കെ.മാരാർ, എം.ടി. മുഹമ്മദ്, പി. ബാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.