നിപ പ്രതിരോധം: യൂത്ത് കോൺഗ്രസ്​ മാസ്​കും ഗ്ലൗസും നൽകി

പേരാമ്പ്ര: നിപ വൈറസ് പ്രതിരോധത്തി​െൻറ ഭാഗമായി യൂത്ത് കോൺഗ്രസ് വടകര ലോക്സഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന് ഗ്ലൗസും മാസ്കും വിതരണം ചെയ്തു. കെ.പി.സി.സി മെംബർ കെ. ബാലനാരായണൻ, അഡീ. ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആഷാദേവിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. നിപ വൈറസ് ജാഗ്രത സദസ്സും നടന്നു. കടിയങ്ങാടും പരിസരപ്രദേശത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. പി.കെ. രാഗേഷ്, എൻ.പി. വിജയൻ, ഇ.വി. രാമചന്ദ്രൻ, ഇ.ടി. സരീഷ്, ഡോ. ബിജേഷ്, കെ.പി. ബിജു, ശ്രീജേഷ് ഊരത്ത്, അനൂപ് വില്യാപ്പള്ളി, എസ്. സുനന്ദ്, അരുൺ കിഴക്കയിൽ, റംഷാദ് പാണ്ടിക്കോട്, ജിതേഷ് പാലേരി, അജ്മൽ ചേനായി, ഷാജഹാൻ കാരയാട്ട്, ഷമീർ മൊകേരി, വിജീഷ് കുറ്റ്യാടി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.