നിപ ​െവെറസ്: സർക്കാർ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം ^ഹമീദ് വാണിയമ്പലം

നിപ െവെറസ്: സർക്കാർ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം -ഹമീദ് വാണിയമ്പലം കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടർന്ന് പരിഭ്രാന്തിയിലായ ജനങ്ങളുടെ ആശങ്ക സർക്കാർ പരിഹരിക്കണമെന്ന് വെല്‍ഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. നിപ വൈറസ് ബാധിതരെ പരിചരിച്ചതുവഴി രോഗബാധിതയായി മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. മരിച്ച മുഴുവന്‍ പേരുടെയും ആശ്രിതരെ സ്വാശ്രയരാക്കാനുള്ള നടപടി സർക്കാർ കൈക്കൊള്ളണം. ലിനിയുടെ ഭർത്താവിന് കുട്ടികളെ സംരക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ നാട്ടില്‍തന്നെ സർക്കാർ ജോലി നല്‍കണം. അടിയന്തര സാഹചര്യങ്ങൾ നേരിടാന്‍ പര്യാപ്തമാംവിധം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളടക്കം മുഴുവന്‍ ആശുപത്രികളിലും ഉടന്‍ സംവിധാനങ്ങള്‍ ഏർപ്പെടുത്തണം. നിപ വൈറസ് ബാധയില്‍ മരിച്ച വളച്ചുകെട്ടി മൊയ്തീൻ ഹാജിയുടെ ഭാര്യ മറിയയുടെ വസതിയും വെല്‍ഫെയർ പാർട്ടി പ്രതിനിധി സംഘം സന്ദർശിച്ചു. സംസ്ഥാന പ്രവർത്തകസമിതി അംഗം പി.സി. ഭാസ്കരന്‍, ജില്ല ആക്ടിങ് പ്രസിഡൻറ് പി.സി. മുഹമ്മദ്കുട്ടി, ജനറല്‍ സെക്രട്ടറി ടി.കെ. മാധവൻ, ട്രഷറർ എ.എം. അബ്ദുൽ മജീദ്, സെക്രട്ടറി മുസ്തഫ പാലാഴി, ഇസെഡ്.എ. സൽമാൻ, വി.എം. മൊയ്തു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.