നിപ: പരിപാടികൾ മാറ്റിവെക്കണം

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് ബാധിച്ച മേഖലകളായ ചങ്ങരോത്ത്, കൂരാച്ചുണ്ട്, കോട്ടൂർ, ചെറുവണ്ണൂർ, ചെക്യാട്, ചക്കിട്ടപാറ, ഒളവണ്ണ പ്രദേശങ്ങളിൽ വിവിധ പരിശീലന പരിപാടികളും ക്യാമ്പുകളും സംഘടിപ്പിക്കുന്നത് താൽക്കാലികമായി മാറ്റിവെക്കണമെന്ന് ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു. ഈ മേഖലയിലെ അംഗൻവാടികൾക്ക് അവധി നൽകാനും കലക്ടർ നിർദേശിച്ചു. കിണറുകൾ മൂടണം കോഴിക്കോട്: നിപ വൈറസ് ബാധിത മേഖലകളിൽ കിണറുകളും ജലസംഭരണികളും ജനങ്ങൾ വലകൊണ്ട് മൂടണമെന്ന് ജില്ല കലക്ടർ യു.വി. ജോസ് നിർദേശം നൽകി. ജില്ലയിൽ നിപ വൈറസ് ബാധിത പ്രദേശങ്ങളായ ചങ്ങരോത്ത്, കൂരാച്ചുണ്ട്, കോട്ടൂർ, ചെറുവണ്ണൂർ, ചെക്യാട്, ചക്കിട്ടപാറ, ഒളവണ്ണ പ്രദേശങ്ങളിൽ വവ്വാലുകൾ കാണപ്പെടുന്ന ഇടങ്ങളിൽ കിണറുകൾ, ജലസംഭരണികൾ, ഗോഡൗണുകൾ, പൈപ്പുകൾ തുടങ്ങിയവ വലകൊണ്ട് മൂടി സൂക്ഷിക്കേണ്ടതാണെന്ന് കലക്ടർ അറിയിച്ചു. മീഡിയ സെൽ പ്രവർത്തനം തുടങ്ങി കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ഒഴിവാക്കാൻ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ല ഇൻഫർമേഷൻ ഓഫിസിൽ മീഡിയ സെല്ലി​െൻറ പ്രവർത്തനം തുടങ്ങി. ജില്ല മെഡിക്കൽ ഓഫിസുമായി (ആരോഗ്യം) സഹകരിച്ചാണ് സ​െൻറർ പ്രവർത്തിക്കുന്നത്. രണ്ടു മണിക്കൂർ ഇടവിട്ട് മാധ്യമപ്രവർത്തകർക്കുള്ള വിവരങ്ങൾ സ​െൻററിൽനിന്ന് നൽകും. ഫോൺ: 04952 370225.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.