നിപ വൈറസ്​: ടൂറിസം മേഖലയിൽ​ കിതപ്പി​​​െൻറ ലക്ഷണങ്ങൾ

മുജീബ് ചോയിമഠം കോഴിക്കോട്: നിപ വൈറസ് ബാധിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് െചയ്തതോടെ സംസ്ഥാനത്തെ ടൂറിസം മേഖലയിൽ കിതപ്പി​െൻറ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. നോട്ടുനിരോധനവും ജി.എസ്.ടിയും കാരണം മന്ദഗതിയിലായിരുന്ന ടൂറിസം മേഖലക്ക് തിരിച്ചടിയായിരിക്കുകയാണ് വൈറസ് ബാധ. ഞായറാഴ്ചയാണ് കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ, കേരളത്തിന് പുറത്തുള്ള സഞ്ചാരികൾ പലരും ടിക്കറ്റ് റദ്ദാക്കി. ഒഴിവുകാലവും നല്ല കാലാവസ്ഥയുമായതിനാൽ ഇതരസംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികൾ കേരളത്തിലേക്ക് വരുന്ന സീസണാണിത്. തമിഴ്നാട്ടിൽനിന്ന് ഇൗയാഴ്ച പുറപ്പെടേണ്ടിയിരുന്ന മൂന്ന് സംഘങ്ങൾ യാത്ര റദ്ദാക്കിയതായി വിവേകാനന്ദ ട്രാവൽസ് എം.ഡി നരേന്ദ്രൻ പറഞ്ഞു. ജനങ്ങളോട് യാത്ര ഒഴിവാക്കാൻ തമിഴ്നാട് സർക്കാർ ഒൗദ്യോഗികമായി നിർദേശിച്ചിട്ടുണ്ട്. യൂറോപ്, അമേരിക്ക എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങിൽ കുറവുവന്നതായി അൽ ഹിന്ദ് എം.ഡി ഹാരിസ് പറഞ്ഞു. വ്യാപാരത്തെ ബാധിക്കുന്നതി​െൻറ വ്യക്തമായ ചിത്രം വരും നാളുകളിലേ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് പുറമെ ഇന്ത്യയിലെ മറ്റിടങ്ങളിലും വിദേശത്തും മാധ്യമങ്ങൾ പനിമരണങ്ങൾക്ക് നല്ല കവറേജ് നൽകിയതും വിനോദ സഞ്ചാരികളുടെ എണ്ണം കുറക്കുമെന്ന് കരുതുന്നു. കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശത്തുണ്ടായ വൈറസ് ബാധ ടൂറിസം മേഖലയെ ഗുരുതരമായി ബാധിക്കുെമന്ന് കരുതുന്നില്ലെന്ന് ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാലകിരൺ 'മാധ്യമ'ത്തോട് പറഞ്ഞു. ഭീതിദമായ അവസ്ഥ നിലവിലില്ല. ആരോഗ്യ വകുപ്പുമായി ചേർന്ന് സാഹചര്യങ്ങളെ നേരിടും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ ടൂറിസ്റ്റുകളെയും വരുമാനവും ഇൗ വർഷം പ്രതീക്ഷിക്കുന്നതായും ബാലകിരൺ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.