നിപ വൈറസ്​: പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കണം ^പി.കെ. കുഞ്ഞാലിക്കുട്ടി

നിപ വൈറസ്: പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കണം -പി.കെ. കുഞ്ഞാലിക്കുട്ടി കോഴിക്കോട്: നിപ വൈറസ് ബാധയെ പ്രതിരോധിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ പൂർണ സഹകരണം ആവശ്യമുള്ള സമയമാണിത്. എല്ലാ മേഖലയിൽ നിന്നുള്ളവരും കൂട്ടായി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശ്രദ്ധ നൽകണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിലുള്ളത്. ഇവരെ സഹായിക്കാൻ സർക്കാർ തയാറാകണം. കഴിഞ്ഞ ദിവസം മരിച്ച നഴ്സി​െൻറ കുടുംബത്തിന് സാധാരണയിൽ കവിഞ്ഞ പരിഗണന നൽകാനും സർക്കാർ തയാറാകണം. ചെങ്ങന്നൂരിൽ ഇപ്പോൾ മത്സരിക്കുന്നത് സമ്പൂർണ യു.ഡി.എഫാണെന്നും കെ.എം. മാണിക്ക് എൽ.ഡി.എഫിലേക്കു പോകാൻ കഴിയില്ലെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ഒരുഘട്ടത്തിലും മാണിയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നില്ല. മാണിയുെട തിരിച്ചുവരവ് എൽ.ഡി.എഫിന് തിരിച്ചടിയാകും. ഇനി യു.ഡി.എഫി​െൻറ സമയമാണ് വരാനിരിക്കുന്നത്. ബി.ജെ.പി കേരളത്തിൽ ഒരു ഘടകമേയല്ല. ചെങ്ങന്നൂരിൽ എത്ര വോട്ട് കിട്ടുമെന്നതിനെ ചുറ്റിപ്പറ്റിയാണ് ബി.ജെ.പിയുടെ ചർച്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീർ എം.എൽ.എ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.