* ജില്ല കലക്ടറുടെ നിർദേശം റോഡ് നവീകരണത്തിന് മുന്നോടിയായി തിരുവമ്പാടി: തിരുവമ്പാടി -പുല്ലൂരാംപാറ-ആനക്കാംപൊയില്‍ -മറിപ്പുഴ റോഡ് നവീകരണത്തിെൻറ മുന്നോടിയായി സർവേ നടത്താൻ ജില്ല കലക്ടർ നിർദേശം നൽകി. കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി റോഡ് നവീകരിക്കാൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 21 കിലോമീറ്റര്‍ വരുന്ന റോഡാണ് നവീന രീതിയില്‍ പുനര്‍നിര്‍മിക്കുന്നത്. 10 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുന്നതിനാവശ്യമായ ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി. ഏകദേശം 60 കോടി രൂപയാണ് പദ്ധതിക്ക് ചെലവു കണക്കാക്കുന്നത്. കലക്ടറുടെ സർവേ നിർദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം തിരുവമ്പാടിയിൽ ചേർന്നു. ജോര്‍ജ്. എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി അസി. എന്‍ജിനീയര്‍ സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത വിനോദ്, തഹസില്‍ദാര്‍ (ഭൂരേഖ), വിവിധ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്ത് ജോളി ജോസഫ്, ബോസ് ജേക്കബ്, ടോമി കൊന്നക്കൽ, ഡേവിഡ്, വില്‍സണ്‍ ടി. മാത്യു, ജോയി അഗസ്റ്റിന്‍ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.