നിപ വൈറസ്​: മാസ്​ക്​ അണിഞ്ഞ്​ മെഡിക്കൽ കോളജ്​ പരിസരം

കോഴിക്കോട്: നിപ വൈറസ് ജില്ലയിൽ ഭീതി പരത്തുന്നതിനിടെ മെഡിക്കൽ കോളജ് ആശുപത്രി പരിസരം ഏതാണ്ട് പൂർണമായും മാസ്ക്ധാരികളെക്കൊണ്ട് നിറഞ്ഞു. ഞായറാഴ്ച മുതലാണ് മെഡിക്കൽ കോളജ് പരിസരത്ത് എല്ലാവരും മാസ്ക് ധരിച്ചു തുടങ്ങിയത്. നേരത്തേ ഒാപറേഷൻ തിയറ്ററുകളിലും പ്രത്യേക പരിചരണം ആവശ്യമുള്ള വാർഡുകളിലും മാത്രമായിരുന്നു ഡോക്ടർമാരും നഴ്സുമാരും മാസ്ക് ധരിച്ചിരുന്നത്. എന്നാൽ, നിപ വൈറസാണ് മരണകാരണമെന്ന് ഞായറാഴ്ച അധികൃതർ സ്ഥിരീകരിച്ചതോടെ സ്ഥിതിമാറി. രോഗം പകർന്നേക്കുമോ എന്ന ഭീതിയും സുരക്ഷാ മുൻകരുതലുമാണ് പലരെയും മാസ്ക് അണിയാൻ പ്രേരിപ്പിക്കുന്നത്. രോഗികൾ, കൂട്ടിരുപ്പുകാർ, സമീപത്തെ കച്ചവടക്കാർ തുടങ്ങി മെഡിക്കൽ കോളജ് ആശുപത്രിയുമായി ബന്ധപ്പെടുന്ന എല്ലാവരും മാസ്ക് ധരിക്കുന്നുണ്ട്. മെഡിക്കൽ ഷോപ്പിലെയും ഹോട്ടലുകളിലെയും ജീവനക്കാർ മുഴുവനായും മാസ്ക് ധരിച്ചാണ് ജോലിക്കെത്തുന്നത്. മുമ്പ് മെഡിക്കൽ സ്റ്റോറുകളിൽ മാത്രമാണ് മാസ്കുകൾ വിറ്റിരുന്നതെങ്കിൽ നടപ്പാതയോടു ചേർന്നും മാസ്ക് വിൽപനക്കായി പുതിയ കച്ചവടക്കാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദിവസവും 500നു മുകളിൽ മാസ്കുകൾ വിറ്റുപോകുന്നതായി കച്ചവടക്കാർ പറയുന്നു. വിവിധ ഡിപ്പാർട്മ​െൻറുകളിൽ പഠിക്കുന്ന വിദ്യാർഥികളും മാസ്ക് ധരിച്ചാണെത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.