സജീവമായി റമദാൻ പുസ്തക മേളകൾ

കോഴിക്കോട്: റമദാനിൽ വായനക്കാരെ ആകർഷിക്കാൻ പ്രത്യേക കിഴിവുകളുമായി റമദാൻ പുസ്തക േമളകൾ സജീവമായി. വചനം ബുക്സ് മാവൂർ റോഡ് ഇസ്ലാമിക് യൂത്ത് സ​െൻററിൽ ആരംഭിച്ച റമദാൻ പുസ്തകമേള എ.എ. വഹാബ് ഉദ്ഘാടനം ചെയ്തു. കെ.എൻ.എം, ഐ.പി.എച്ച്, യുവത, പൂങ്കാവനം, വചനം, വിചാരം, അദർ, അൽ ഹുദാ, തിരൂരങ്ങാടി, കാപിറ്റൽ, ഗ്രീൻ തുടങ്ങി കേരളത്തിലെ പ്രധാന പ്രസാധകരുടെ പുസ്തകങ്ങൾ മേളയിലുണ്ട്. പുസ്തകമേള ജൂൺ ഒന്നുവരെ നീളും. റമദാൻ ആരംഭത്തോെട തുടങ്ങിയ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച്) റമദാൻ പുസ്തകോത്സവം ജൂൺ 16 വരെ തുടരും. കോഴിക്കോടിനു പുറമെ െഎ.പി.എച്ചി​െൻറ തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, മലപ്പുറം ഷോറൂമുകളിലും പുസ്തകമേള നടക്കുന്നുണ്ട്. ടി.കെ. ഉബൈദി​െൻറ 'ഖുർആൻ ബോധനം', ശൈഖ് മുഹമ്മദ് കാരകുന്നി​െൻറ 'ഖുർആനിലെ ഇരുപത്തഞ്ച് പ്രവാചകന്മാർ', ജമീൽ അഹ്മദി​െൻറ 'സൗന്ദര്യത്തി​െൻറ മതം' എന്നീ പുതിയ പുസ്തകങ്ങൾ റമദാൻ പുസ്തകോത്സവത്തിൽ പുറത്തിറക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത പുസ്തകങ്ങൾക്കെല്ലാം പ്രത്യേക കിഴിവും നൽകുന്നുണ്ട്. മർകസ് കോംപ്ലക്സിലുള്ള ഐ.പി.ബി ബുക്സി​െൻറ റമദാൻ പുസ്തക മേളയിൽ 50 ശതമാനം വരെ വിലക്കുറവുണ്ട്. ഖുർആൻ, ഹദീസ്, ചരിത്രം, ഫിഖ്ഹ്, വിശ്വാസ ശാസ്ത്രം, സൂഫിസം എന്നീ വിഷയങ്ങളിലായി ആയിരത്തോളം പുസ്തകങ്ങൾ പ്രദർശനത്തിനും വിൽപനക്കും മേളയിൽ തയാറാണ്. ഐ.പി.ബി പുസ്തകങ്ങൾക്ക് പുറമെ മറ്റു പ്രസാധകരുടെ പുസ്തകങ്ങളും മേളയിൽ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.