തപാൽ പണിമുടക്ക്​ പൂർണം

കോഴിക്കോട്: തപാൽ ആർ.എം.എസ് ജീവനക്കാർ എൻ.എഫ്.പി.ഇ-എഫ്.എൻ.പി.ഒ ജോയൻറ് കൗൺസിൽ ഒാഫ് ആക്ഷ​െൻറ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് കോഴിക്കോട്-വയനാട് ജില്ലകളിൽ പൂർണം. തപാൽ മേഖലയിൽ ജോലി ചെയ്യുന്ന രണ്ടര ലക്ഷത്തിലധികം വരുന്ന ഗ്രാമീണ ഡാക്ക് സേവക് (ജി.ഡി.എസ്) ജീവനക്കാരുടെ ശമ്പള കമീഷൻ (കമലേഷ് ചന്ദ്ര കമ്മിറ്റി) റിപ്പോർട്ട് നടപ്പാക്കുന്നതിന് വേണ്ടിയാണ് തപാൽ ആർ.എസ്.എം ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. കോഴിക്കോട്, സിവിൽ സ്റ്റേഷൻ, കൽപറ്റ ഹെഡ് പോസ്റ്റ് ഒാഫിസുകളും അവക്ക് കീഴിലുള്ള മുഴുവൻ സബ്, ബ്രാഞ്ച് പോസ്റ്റ് ഒാഫിസുകളും അടഞ്ഞുകിടന്നു. പണിമുടക്കിയ ജീവനക്കാർ കോഴിക്കോട്, കൽപറ്റ നഗരങ്ങളിൽ പ്രകടനവും ഹെഡ് പോസ്റ്റ് ഒാഫിസുകൾക്ക് മുന്നിൽ ധർണയും നടത്തി. കോഴിക്കോട് ഹെഡ് പോസ്റ്റ് ഒാഫിസിന് മുന്നിൽ നടന്ന ധർണ ബി.എസ്.എൻ.എൽ, എംപ്ലോയീസ് യൂനിയൻ അഖിലേന്ത്യ സെക്രട്ടറി എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.