ബഹളംവെച്ചത് ചേദ്യംചെയ്തതിന് അക്രമിച്ചതായി പരാതി

താമരശ്ശേരി: കൂടത്തായി ടൗണില്‍ ബഹളംവെച്ചത് ചേദ്യംചെയ്തവരെ ആക്രമിച്ച് പരിക്കേല്‍പിച്ചതായി പരാതി . തിങ്കളാഴ്ച രാത്രി പത്തുമണിയോടെ കൂടത്തായി ടൗണിലാണ് അക്രമം. പരിക്കേറ്റ ചാലിയാര്‍ തൊടുകയില്‍ ഇബ്രാഹിം ബാദുഷയെ (34) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും നൗഷാദ് തെഞ്ചേരി (34), റാമിസ് അമ്പലക്കുന്ന് (36), അബ്ദുല്‍ലത്തീഫ് പുല്‍പറമ്പില്‍ (36) എന്നിവരെ ഓമശ്ശേരി ശാന്തി ആശുപത്രിയിലും പ്രവേശിപ്പിച്ചു. റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരെ ഒരുസംഘം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സംഘംചേര്‍ന്ന് അക്രമിക്കുകയായിരുന്നു എന്നാണ് പരിക്കേറ്റവര്‍ കോടഞ്ചേരി പൊലീസില്‍ മൊഴിനല്‍കിയത്. നേരത്തേ ടൗണില്‍വെച്ച് ബഹളമുണ്ടാക്കിയ ചിലരെ മര്‍ദനമേറ്റവര്‍ ചേര്‍ന്ന് ചോദ്യംചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ ഇവര്‍ പിന്നീട് സംഘംചേര്‍ന്നെത്തിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.