രാജ്യാന്തര മാർക്കറ്റുകൾ കണ്ടെത്തുംവിധം കാർഷിക മേഖല വികസിക്കണം ^കെ.കെ.എൻ. കുറുപ്പ‌്

രാജ്യാന്തര മാർക്കറ്റുകൾ കണ്ടെത്തുംവിധം കാർഷിക മേഖല വികസിക്കണം -കെ.കെ.എൻ. കുറുപ്പ‌് കോഴിക്കോട‌്: രാജ്യാന്തര മാർക്കറ്റുകൾ കണ്ടെത്തുംവിധം നമ്മുടെ കാർഷിക മേഖല ഇനിയും വികസിക്കണമെന്ന് ചരിത്രകാരൻ കെ.കെ.എൻ. കുറുപ്പ‌് അഭിപ്രായപ്പെട്ടു. കേളുവേട്ടൻ 27ാം ചരമവാർഷികദിനത്തിൽ അനുസ‌്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോർപറേറ്റുകളുടെ കടന്നുകയറ്റത്തെ ചെറുക്കാൻ ഇന്ത്യൻ കാർഷിക മേഖല രാജ്യാന്തര മാർക്കറ്റുകൾ കണ്ടെത്തണം. കാർഷിക മേഖല മൾട്ടിനാഷനൽ കമ്പനികളും രാജ്യാന്തര കുത്തകകളും ൈകയടക്കിക്കഴിഞ്ഞു. ഇവരെ വെല്ലുവിളിക്കാൻ ചെറുകിട സംരംഭങ്ങൾ മതിയാവില്ല. ഇതിനായി ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കുകയും കർഷകർക്ക‌് ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഗൾഫ‌് നാടുകൾ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക‌് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള സാഹചര്യമുണ്ടാവുകയും വേണം. ഭൂപരിഷ‌്കരണം കാർഷിക രംഗത്ത‌് വിപ്ലവാത്മകമായ മാറ്റമാണ‌് സൃഷ്ടിച്ചിരുന്നത‌്. എന്നാൽ, ഉൽപാദനത്തി​െൻറ കാര്യത്തിൽ ഈ മുന്നേറ്റം പിന്നീടുണ്ടായില്ല. രാഷ‌്ട്രീയത്തിനു വേണ്ടി മാത്രമായിരുന്നില്ല കർഷകരുടെ ഉന്നമനത്തിനും പ്രയത്നിച്ചു എന്നതായിരുന്നു കേളുവേട്ട​െൻറയും ആ തലമുറയുടെയും പ്രസക്തി. കമ്യൂണിസ‌്റ്റ് പ്രസ്ഥാനത്തിന‌് എവിടെയെങ്കിലും കാലിടറുമ്പോൾ പാവപ്പെട്ടവരെയാണ‌് അത‌് കൂടുതൽ ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. വി.എ.എൻ. നമ്പൂതിരി സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.