​പ്രൈമറി അധ്യാപക പരിശീലനം പൂർത്തിയായി

കോഴിക്കോട്: സമഗ്ര ശിക്ഷ അഭിയാ​െൻറ (എസ്.എസ്.എ) നേതൃത്വത്തിൽ . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്കനുസരിച്ച് അധ്യാപകരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിശീലനത്തിൽ 11,500 അധ്യാപകർ പെങ്കടുത്തു. അടുത്ത അധ്യയന വർഷം 'മികവി​െൻറ വർഷ'മായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതി​െൻറ ഭാഗമായുള്ള ഒരുക്കം നേരത്തേതന്നെ ആരംഭിച്ചിട്ടുണ്ട്. പുതുവർഷത്തേക്കുള്ള പാഠപുസ്തക വിതരണം മധ്യവേനലവധിക്കാലത്ത് തന്നെ ആരംഭിച്ചിരുന്നു. യൂനിഫോമും വിതരണം ചെയ്തുകഴിഞ്ഞു. ഹൈസ്കൂൾ, ഹയർ െസക്കൻഡറി സ്കൂൾ അധ്യാപകർക്കുള്ള പരിശീലനവും ഇൗയാഴ്ച പൂർത്തിയാവും. ഹെഡ്മാസ്റ്റർമാർക്കുള്ള ജില്ലതല പരിശീലനം പൊതുവിദ്യാഭ്യാസ ഡയറക്ടർ െക.വി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എ ജില്ല പ്രോജക്ട് ഒാഫിസർ എം. ജയകൃഷ്ണൻ, പ്രോഗ്രാം ഒാഫിസർ ഡോ. െക.എസ്. വാസുദേവൻ, ഡയറ്റ് പ്രിൻസിപ്പൽ കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.