പേരാമ്പ്രയിലും കൂരാച്ചുണ്ടിലും ഡെങ്കിപ്പനിയും: പ്രതിരോധ പ്രവർത്തനങ്ങൾ ഫലംകാണുന്നില്ല

പേരാമ്പ്ര: പേരാമ്പ്ര, കൂരാച്ചുണ്ട് പരിധിയിൽ െഡങ്കിപ്പനി ലക്ഷണം ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മേയ് ആദ്യവാരം ആരോഗ്യവകുപ്പ് കലാജാഥ 15 കേന്ദ്രങ്ങളിൽ നടത്തി. ഉറവിട ശുചീകരണം, ഡ്രൈഡേ എലിമിനേഷൻ, ക്ലോറിനേഷൻ, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ എന്നിവയും നടത്തിവരുന്നു. ഗ്രാമസഭകൾ ഉൾപ്പെടെ വാർഡുതല യോഗങ്ങളിലും ആരോഗ്യ പ്രവർത്തകർ പങ്കെടുത്ത് സന്ദേശങ്ങൾ നൽകുന്നുണ്ട്. കുട്ടികളിലൂടെ ബോധവത്കരണം സമൂഹത്തിലേക്ക് എന്ന ലക്ഷ്യവുമായി ജാഗ്രതോത്സവവും നടത്തി വരുന്നു. എന്നാൽ, ജനങ്ങളുടെ പൂർണമായ സഹകരണം ലഭിക്കുന്നില്ലെന്നും പൊതുജനങ്ങളും മറ്റ് സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ പ്രതിരോധ പ്രവർത്തനങ്ങൾ വിജയം കണ്ടെത്താനാകൂവെന്നും ഹെൽത്ത് ഇൻസ്പെക്ടർമാർ പറഞ്ഞു. ഫീൽഡുതല ആരോഗ്യ പ്രവർത്തകരുടെ അഭാവവും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് വെല്ലുവിളിയാണ്. 5000 ജനസംഖ്യക്ക് ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നാണ് കണക്കെങ്കിലും 35,000ത്തിനു മുകളിൽ ജനസംഖ്യക്ക് നാലു പേർ മാത്രമാണ് നിലവിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.