നിപ മരണം: ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചു

കോഴിക്കോട്: പേരാമ്പ്ര പന്തിരിക്കരയിലെ കുടുംബത്തിലെ മൂന്നുപേർ മരിക്കുകയും മറ്റിടങ്ങളിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയെന്ന് സംശയിക്കുകയും ചെയ്യുന്ന നിപ വൈറസ് രോഗബാധയെ തുടർന്ന് ജില്ലയിൽ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചു. ജില്ല കലക്ടർ യു.വി. ജോസി​െൻറ നേതൃത്വത്തിൽ ജില്ല മെഡിക്കൽ ഓഫിസർ, മെഡിക്കൽ കോളജ് സൂപ്രണ്ട്, ജനറൽ മെഡിസിൻ വിഭാഗം മേധാവി, സ്വകാര്യ മേഖലയിലെ വിദഗ്ധർ തുടങ്ങിയവർ സംഘത്തിലുണ്ട്. ജനങ്ങളുടെ ആശങ്കയകറ്റാൻ ജില്ല ആരോഗ്യവകുപ്പിനു കീഴിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങി. ഫോൺ: 0495 2376063. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ പരിശോധിക്കുന്നതിനായി ജില്ലയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും മണിപ്പാൽ വൈറോളജി റിസർച്ച് സ​െൻററിലെ ഡോ. ജി. അരുൺകുമാറി​െൻറ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകി. പേരാമ്പ്ര പന്തിരിക്കര പ്രദേശത്ത് ഡോ. അരുൺ കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം പ്രത്യേക പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. മരിച്ചവരുമായി അടുത്തിടപഴകിയ 40 ഓളം പേരുടെ രക്തസാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി മണിപ്പാലിലേക്ക് അയക്കുകയും ഇവരെ നിരീക്ഷണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ കലക്ടറേറ്റിൽ വിവിധ യോഗങ്ങൾ ചേർന്നു. രാവിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ യോഗവും പിന്നീട് ടാസ്ക് ഫോഴ്സ് ‍യോഗവും തുടർന്ന് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെ തലവന്മാരുടെ യോഗവുമാണ് ജില്ല കലക്ടർ യു.വി. ജോസ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത എന്നിവരുടെ നേതൃത്വത്തിൽ ചേർന്നത്. നിലവിലെ സാഹചര്യം നേരിടാൻ സ്വകാര്യ ആശുപത്രികളുടെ സഹായസഹകരണങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കലക്ടർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആശുപത്രികളിൽ പനി ക്ലിനിക്ക് തുടങ്ങിയിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ മുൻകരുതലെന്ന നിലയിൽ സ്വകാര്യ ആശുപത്രികളിലെ വ​െൻറിലേറ്റർ സൗകര്യം ഉപയോഗപ്പെടുത്തും. മെഡിക്കൽ കോളജിൽ ഒരു വ​െൻറിലേറ്റർ അധികമായി എത്തിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ മറ്റൊന്നു കൂടി തീവ്രപരിചരണ വിഭാഗത്തിലെത്തിക്കും. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അടിയന്തര ചികിത്സ സംവിധാനങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ചാന്ദ്നിയുടെ നേതൃത്വത്തിൽ ഏകജാലകസംവിധാനത്തിലൂടെ നിരീക്ഷിക്കും. രോഗികളുമായി അടുത്തിടപഴകുന്നവർ ധരിക്കേണ്ട ആയിരം എൻ 95 വിഭാഗം മാസ്കുകളും പതിനായിരം സാധാരണ മാസ്കുകളും എത്തിച്ചിട്ടുണ്ട്. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഡി.എം.ഒ വി. ജയശ്രീ, കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. സജിത്ത് കുമാർ, എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ചാന്ദ്നി, ഡെപ്യൂട്ടി കലക്ടർമാരായ ഷാമിൻ സെബാസ്റ്റ്യൻ, സജീവ് ദാമോദരൻ, ഡി.എം.ഒ (ഹോമിയോ) ഡോ. കവിത പുരുഷോത്തമൻ, ഡി.എം.ഒ (ആയുർവേദം) ഡോ.എൻ. ശ്രീകുമാർ, എൻ.സി.ഡി.സി റീജനൽ ഡയറക്ടർ ഡോ. എം.കെ. ഷൗക്കത്തലി, ഡോ. മൈക്കിൾ, ഡോ. ബേബി തുടങ്ങിയവർ പങ്കെടുത്തു. രാത്രി ഐ.എം.എയുടെ പ്രത്യേക യോഗവും ചേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.