കോഴിക്കോട്: ഒാൾ ഇന്ത്യ കോൺഫെഡറേഷൻ ഒാഫ് എസ്.സി-എസ്.ടി ഒാർഗനൈസേഷൻസ് (എ.െഎ.സി.എസ്.എസ്.ഒ) സംസ്ഥാന സമ്മേളനവും സംവരണ സംരക്ഷണ സെമിനാറും ടൗൺഹാളിൽ നടന്നു. പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമം പുനഃസ്ഥാപിക്കാൻ പാർലമെൻറ് ഒമ്പതാം ഷെഡ്യൂൾ ഉൾപ്പെടുത്തി നിയമനിർമാണം നടത്തണമെന്നും ഏപ്രിൽ രണ്ടിലെ ഭാരത് ബന്ദിൽ നടന്ന വെടിവെപ്പിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം െചയ്തു. അശുദ്ധിയുടെ പേരിൽ സ്വന്തം തുപ്പൽ നിലത്തുവീഴാതിരിക്കാൻ കഴുത്തിൽ കലംകെട്ടി നടക്കേണ്ട അവസ്ഥയാണ് ഇന്ത്യയിലെ ദലിതുകൾക്കെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് ദലിതരോടുള്ള സമീപനം ഇപ്പോഴും മോശമായി തുടരുകയാണ്. ദേശീയതയും മാനവികതയും കാലഹരണപ്പെട്ടുപോവുന്ന സന്ദർഭത്തിെൻറ സംഘടിച്ചുള്ള പ്രതിരോധം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എ.െഎ.സി.എസ്.എസ്.ഒ വർക്കിങ് പ്രസിഡൻറ് രാജൻ പി.അക്കരപ്പാടം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി എൻ. മണിയപ്പൻ, അഡീ. ജന. സെക്രട്ടറി രാമദാസ് വേങ്ങേരി, കുറ്റിപ്പുറത്ത് ഗോപാലൻ, അഡ്വ. എം. ബാലകൃഷ്ണൻ മണിയേരി, തങ്കം പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ഉച്ചക്കുശേഷം നടന്ന സംവരണ സംരക്ഷണ സെമിനാർ എ.െഎ.സി.എസ്.എസ്.ഒ തമിഴ്നാട് പ്രസി. കറുപ്പയ്യ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് രാമൻ ബാലകൃഷ്ണൻ തൃപ്പണത്ത്്, സി.കെ. ചന്ദ്രൻ, സുബ്രഹ്മണ്യൻ, പരുമല രാജപ്പൻ, സേന്താഷ്കുമാർ, അജി, കെ.ടി. ബാബു നെല്ലിക്കുന്ന്, അനിൽ കുമാർ, ശ്രീനിവാസൻ, ടി.വി. ബാലൻ പുല്ലാളൂർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡോ. ബി.ആർ. അംബേദ്കറുടെ പേരിലുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. വൈകീട്ട് വിവിധ കലാപരിപാടികളോടെ സമ്മേളനം സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.