പനിമരണം: ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം -യുവമോർച്ച പേരാമ്പ്ര: പന്തിരിക്കരയെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാക്കിയ വൈറസ് പനിയെ സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾ സർക്കാറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇടപെട്ട് ഉടൻ പരിഹരിക്കണമെന്ന് യുവമോർച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് നിഖിൽ മോഹൻ അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം കെ.ടി. പ്രകാശനി, അനൂപ്, അഭിലാഷ് ചാലിക്കര, ധനേഷ് പേരാമ്പ്ര എന്നിവർ സംസാരിച്ചു. ആരോഗ്യവകുപ്പ് അനാസ്ഥ വെടിയണമെന്ന് കോൺഗ്രസ് പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ വൈറസ് പനി ബാധിച്ചു മരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അനാസ്ഥ വെടിയണമെന്ന് പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോട്ടെത്തിയ മന്ത്രി സംഭവസ്ഥലം സന്ദർശിക്കാത്തത് പ്രതിഷേധാർഹമാണ്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡൻറ് രാജൻ മരുതേരി അധ്യക്ഷത വഹിച്ചു. മുനീർ എരവത്ത്, സത്യൻ കടിയങ്ങാട്, ഇ.വി. രാമചന്ദ്രൻ, കെ.കെ. വിനോദൻ, പി.കെ. രാഗേഷ്, പി.ജെ. തോമസ്, കിഴിഞ്ഞാണ്യം കുഞ്ഞിരാമൻ, എൻ.പി. വിജയൻ, കെ.എ. ജോസ്കുട്ടി, പി.എം. പ്രകാശൻ, ഇ.ടി. സരീഷ്, മോഹൻദാസ് ഓണിയിൽ, ഇ.പി. മുഹമ്മദ്, വി.വി. ദിനേശൻ, രാജൻ എന്നിവർ സംസാരിച്ചു. പനിമരണം കേന്ദ്രസംഘം സ്ഥലം സന്ദര്‍ശിക്കണം -മുല്ലപ്പള്ളി പേരാമ്പ്ര: പകര്‍ച്ചപ്പനിയില്‍ മൂന്നു പേര്‍ മരിക്കുകയും മറ്റു ചിലര്‍ ചികിത്സ തേടുകയും ചെയ്ത പേരാമ്പ്ര ചങ്ങരോത്ത് കടിയങ്ങാട് കേന്ദ്രസംഘം സന്ദര്‍ശിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു. രോഗകാരണവും രോഗവും സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ ജനങ്ങളുടെ ഭീതിയകറ്റാന്‍ നടപടിയുണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.