പുനത്തിൽ സ്മാരക ട്രസ്​റ്റ്​​ രാഷ്​ട്രീയവത്​കരിച്ചുവെന്ന് പറയുന്നതിൽ കഴമ്പില്ലെന്ന് മന്ത്രി

സ്മാരകത്തിനായി വടകരയിൽ കണ്ടെത്തിയ സ്ഥലം മന്ത്രി എ.കെ. ബാലൻ സന്ദർശിച്ചു വടകര: മലയാളത്തി​െൻറ പ്രിയപ്പെട്ട എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ സ്മാരകത്തിനായി വടകരയിൽ കണ്ടെത്തിയ സ്ഥലം മന്ത്രി എ.കെ. ബാലൻ സന്ദർശിച്ചു. വടകരയിൽ രൂപവത്കരിച്ച ട്രസ്റ്റ് രാഷ്ട്രീയവത്കരിച്ചുവെന്ന് പറയുന്നതിൽ കഴമ്പില്ലെന്ന് മന്ത്രി എ.കെ. ബാലൻ വടകരയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ട്രസ്റ്റ് യോഗത്തിൽ പങ്കെടുക്കാനും, പുനത്തിലിന് ഉചിതമായ സ്മാരകം പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലം സന്ദർശിക്കാനും എത്തിയതായിരുന്നു മന്ത്രി. 17 അംഗ ട്രസ്റ്റിൽ 15 പേരെ മാത്രമേ ഇപ്പോൾ തിരഞ്ഞെടുത്തിട്ടുള്ളൂ. ബാക്കിയുള്ള രണ്ടുപേരെ പിന്നീട് തീരുമാനിക്കും. പല ആശയങ്ങളിലും ഉള്ളവർ ഇപ്പോൾ ട്രസ്റ്റിലുണ്ട്. എന്നാൽ, ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ സ്വീകരിക്കാൻ തയാറാണ്. നേരത്തെ ട്രസ്റ്റ് രാഷ്ട്രീയവത്കരിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസും, ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഏകപക്ഷീയമായി നടപടി സ്വീകരിക്കാതെ കുറവ് പരിഹരിച്ച് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപനമാക്കി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും ആക്ഷേപം ഉന്നയിക്കുന്നവർക്ക് ഇതിനു അവസരം നൽകില്ലെന്നും മന്ത്രി വ്യക്തമാക്കി. ട്രസ്റ്റി​െൻറ ബൈലോയുടെ കരട് തയാറായി വരികയാണ്. അവസാന മിനുക്കുപണി കഴിഞ്ഞാൽ ബൈലോ അംഗീകരിക്കും. സ്മാരക നിർമാണത്തിനായി പാക്കയിൽ പടന്നയിൽ ഭാഗത്ത് രണ്ടേക്കർ സ്ഥലം വിലക്ക് വാങ്ങിയിട്ടുണ്ട്. സാംസ്‌കാരിക നിലയം സ്ഥാപിക്കാനും, സ്ഥലം വാങ്ങാനുമായി രണ്ടുകോടി രൂപയോളം സ്വരൂപിക്കണം. ഇതി​െൻറ മുന്നോടിയായി എം.ടി. വാസുദേവൻ നായരുടെ സാന്നിധ്യത്തിൽ കോഴിക്കോട് യോഗം ചേർന്നതായും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സാംസ്കാരിക വകുപ്പ് ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതി​െൻറ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലായി മൺമറഞ്ഞു പോയ 14 സാംസ്‌കാരിക നായകരുടെ പേരിൽ സാംസ്‌കാരിക നിലയങ്ങൾ സ്ഥാപിക്കും. ഇതി​െൻറ അനുബന്ധമായാണ് വടകരയിലും പുനത്തിലിന് ഉചിതമായ സ്മാരകം പണിയുന്നത്. ഇതിനായി ഫണ്ട് കണ്ടെത്താൻ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നഗരസഭ ചെയർമാൻ കെ. ശ്രീധരൻ, യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ, ട്രസ്റ്റ് സെക്രട്ടറി ടി. രാജൻ, വാർഡ് അംഗം എം. ബിജു എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.