വെടിയേറ്റ് മരണം; നടുങ്ങിത്തരിച്ച് മാവട്ടം ഗ്രാമം

പേരാമ്പ്ര: പൂഴിക്കോട് മാവട്ടം ഗ്രാമവാസികൾക്ക് പള്ളിച്ചാം വീട്ടിൽ ഷൈജി മക​െൻറ വെടിയേറ്റ് മരിച്ചെന്ന വാർത്ത വിശ്വസിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 17 വയസ്സുകാരൻ മകന് പശുവിനെ മേക്കാൻ പോയപ്പോൾ പാറമടയിൽനിന്ന് കിട്ടിയ തോക്ക് വീട്ടുകാരെ കാണിക്കാൻ എടുത്തപ്പോൾ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചെന്നാണ് പൊലീസിനു നൽകിയിരിക്കുന്ന മൊഴി. മരണത്തിൽ ദുരൂഹത ആരോപിക്കുന്നവർ ഉണ്ടെങ്കിലും അയൽവാസികൾ വിശ്വസിക്കുന്നത് ഇതുതന്നെയാണ്. മൂന്നു മക്കളിൽ ഷൈജിയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് വെടിവെച്ച ഈ കുട്ടിയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഭർത്താവ് കൂലിപ്പണിക്ക് പോകുന്നുണ്ടെങ്കിലും ഇവരുടെ കുടുംബം നന്നായി നോക്കിയിരുന്നത് ഷൈജിയായിരുന്നു. കുടുംബശ്രീ സി.ഡി.എസ് അംഗമായിരുന്ന ഇവർ നാട്ടുകാർക്കും ഏറെ ഉപകാരിയായിരുന്നു. ഇപ്പോൾ ചെമ്പനോട റേഷൻ കടയിൽ ജോലി ചെയ്തുവരുന്ന ഇവർ മുമ്പ് കൂരാച്ചുണ്ട് ഉൾപ്പെടെ മാവേലി സ്റ്റോറുകളിലും പ്രവർത്തിച്ചിരുന്നു. ആറ്റുനോറ്റു വളർത്തിയ മക​െൻറ കൈകൊണ്ടു തന്നെ ഷൈജി യാത്രയായെന്നത് ഒരു ദുഃസ്വപ്നം പോലെയാണ് നാട്ടുകാർ കരുതുന്നത്. ഇവരുടെ വീട് മാവട്ടം കുരിശുപള്ളി റോഡിലാണ്. ഇതിനു സമീപം വനമേഖലയുണ്ട്. വന്യമൃഗ ശല്യമുള്ള ഇവിടെ ചില ആളുകളെല്ലാം തോക്ക് സൂക്ഷിക്കുന്നുണ്ട്. ഒരു പക്ഷേ, ലൈസൻസ് ഇല്ലാത്ത തോക്കായതുകൊണ്ട് ആരെങ്കിലും വീട്ടിൽ സൂക്ഷിക്കാതെ പാറമടയിൽ വെച്ചത് കുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടതാവാം എന്നാണ് കരുതുന്നത്. എന്തായാലും തോക്കെങ്ങനെ കുട്ടിയുടെ കൈയിൽ എത്തിയെന്നത് ദുരൂഹമായി തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.