അതിവേഗപാത: മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാർഹം^ പ്രതിരോധ സമിതി

അതിവേഗപാത: മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാർഹം- പ്രതിരോധ സമിതി കോഴിക്കോട്: അതിവേഗ റെയിൽ സംസ്ഥാനത്തിനാവശ്യമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയ​െൻറ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് അതിവേഗ റെയിൽ പ്രതിരോധ സമിതി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പദ്ധതിക്കുവേണ്ടിയുള്ള കോർപറേറ്റുകളുടെ നീഗൂഢനീക്കളെ അവസാനിപ്പിച്ച് സംസ്ഥാനത്തെയും തലമുറകളെയും കടക്കെണിയിൽനിന്ന് രക്ഷപ്പെടുത്തിയെന്ന് പ്രതിരോധ സമിതി സംസ്ഥാന ചെയർമാൻ സി.ആർ. നീലകണ്ഠനും കോഒാഡിനേറ്റർ എ. ബിജുനാഥും പ്രസ്താവനയിൽ അറിയിച്ചു. വ്യക്തമായ ലക്ഷ്യബോധവും ചിട്ടയായ പ്രവർത്തനങ്ങളുമുള്ള ഒരു ജനകീയ സമരവും പരാജയപ്പെടില്ലെന്നതി​െൻറ തെളിവാണ് അതിവേഗ പാതക്കെതിരെയുള്ള സമരം. ആയിരക്കണക്കിനേക്കർ ഭൂമിയേറ്റെടുത്തും നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിച്ചും നിർമിക്കാൻ പദ്ധതിയിട്ട അതിവേഗപാതക്കെതിരെ ഏഴു വർഷമായി നിരവധി സമരങ്ങളാണ് സംസ്ഥാനത്ത് നടന്നത്. കോടികൾ ധൂർത്തടിക്കാനുള്ള കേന്ദ്രമായി കോർപറേഷൻ മാറിയെന്നും പദ്ധതി ഉപേക്ഷിച്ചതിനാൽ അതിവേഗ റെയിൽ കോർപറേഷൻ ഉടൻ പിരിച്ചുവിടണമെന്നും സമരസമിതി പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.