കുറ്റ്യാടി: പകർച്ചവ്യാധികൾ തടയുന്നതിെൻറ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുന്ന തളീക്കരയിലെ അഞ്ചും മരുതോങ്കരയിൽ ഒരു കെട്ടിടവും അടച്ചുപൂട്ടാൻ ജില്ല കലക്ടറുടെ ഉത്തരവ്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കെട്ടിടങ്ങളെക്കുറിച്ച് നാട്ടുകാർ പരാതിപ്പെട്ടതിനാൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജില്ല കലക്ടറും പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ നടത്തിയ പരിശോധനയെ തുടർന്ന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഉടമകൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും നടപ്പാക്കാത്തതിനാലാണത്രെ അടച്ചുപൂട്ടൽ നടപടി. കലക്ടറുടെ നിർദേശപ്രകാരം കായക്കൊടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരത്തിനകം തൊഴിലാളികളെ ഒഴിപ്പിച്ച് കെട്ടിടങ്ങൾ പൂട്ടണമെന്നാണ് ഉത്തരവ്. തളീക്കരയിൽ വട്ടക്കണ്ടി അമ്മദ്, മണാട്ടിൽ മുസ്തഫ, കുനിയേൽ അസീസ്, മണാട്ടിൽതാഴ ഷൗക്കത്ത്, തുണ്ടിയിൽ ഹമീദ് എന്നിവരുടെയും, അടുക്കത്ത് വൈശ്യർകണ്ടി ഖാലിദ് എന്നയാളുടെയും കെട്ടിടങ്ങളാണ് അടച്ചുപൂേട്ടണ്ടത്. നേരത്തെ തളീക്കരയിലെ കെട്ടിടങ്ങളിൽ താമസിക്കുന്ന ഝാർഖണ്ഡ് സ്വദേശികളായ നിരവധി തൊഴിലാളികൾക്ക് മന്ത് റിപ്പോർട്ട് ചെയ്തിരുന്നു. ജാഗ്രത പദ്ധതി പ്രകാരം ആരോഗ്യവകുപ്പാണ് രക്തപരിശോധന വഴി രോഗം കണ്ടെത്തിയത്. തുടർന്നാണ് നാട്ടുകാർ നടപടിയാവശ്യപ്പെട്ട് രംഗത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.