മലാപ്പറമ്പ്​ സ്​കൂളിൽ വികസനത്തി​െൻറ മണിമുഴക്കം

കോഴിക്കോട്: മാനേജറിൽനിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത മലാപ്പറമ്പ് യു.പി സ്കൂളിൽ ആധുനികസൗകര്യങ്ങുള്ള കെട്ടിടം നിർമിക്കാൻ നടപടിക്ക് തുടക്കം. വർഷങ്ങൾ പഴക്കമുള്ള മുൻഭാഗത്തെ ഒാടുമേഞ്ഞ കെട്ടിടം ബുധനാഴ്ച പൊളിച്ചു തുടങ്ങി. കമ്പ്യൂട്ടർ റൂമും ലൈബ്രറിയും പ്രവർത്തിച്ച കെട്ടിടമാണിത്. ടെണ്ടർ വൈകിയതിനാലാണ് പൊളിച്ചുമാറ്റാനുള്ള നടപടികളും വൈകിയത്. മൂന്നാം തവണ നടന്ന ടെൻഡറിലാണ് നടപടികൾ പൂർത്തിയായത്. ഫെബ്രുവരി മാസത്തോടെ കെട്ടിടത്തി​െൻറ നിർമാണം തുടങ്ങാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. രണ്ട് കോടിയോളം സർക്കാർ ഫണ്ടും എ. പ്രദീപ് കുമാർ എം.എൽ.എയുെട ആസ്തി വികസന ഫണ്ടിൽനിന്നുള്ള 68 ലക്ഷം രൂപയും ഉപയോഗിച്ചാണ് കേരളീയ മാതൃകയിലുള്ള കെട്ടിടം നിർമിക്കുന്നത്. പൊളിച്ചുമാറ്റുന്ന കെട്ടിടം നിൽക്കുന്ന സ്ഥലത്തി​െൻറ രണ്ട് മീറ്ററോളം ഭാഗം മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡി​െൻറ വികസനത്തിനായി വിട്ടുകൊടുക്കേണ്ടതുണ്ട്. ബാക്കിയുള്ള സ്ഥലത്തും സ്റ്റേജി​െൻറ ഭാഗത്തുമായാണ് പുതിയ കെട്ടിടമുയരുക. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഒാപറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. സംസ്ഥാന സർക്കാർ ഏറ്റെടുത്തെങ്കിലും നിരവധി നൂലാമാലകൾ കാരണം സ്കൂളി​െൻറ വികസനപ്രവർത്തനങ്ങൾ വൈകുകയാണ്. കംപ്യൂട്ടർ റൂമും ലൈബ്രറിയുമടങ്ങിയ കെട്ടിടം പൊളിക്കുന്നത് തൽക്കാലത്തേക്കെങ്കിലും സ്ഥലപരിമിതിക്കിടയാക്കും. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലായി 70 കുട്ടികളായിരുന്നു കഴിഞ്ഞ അധ്യയനവർഷം സ്കൂളിലുണ്ടായിരുന്നത്. നഴ്സറി ക്ലാസിൽ 20ലേറെ പേരുണ്ടായിരുന്നു. ഇത്തവണ ഒന്നാം ക്ലാസിലും നഴ്സറിയിലും പ്രവേശനത്തിനായി കുട്ടികൾ എത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.