കേരള വികസനഗാഥകൾ കോർത്തിണക്കി വേറിട്ട സംഗീതം

കോഴിക്കോട്: സർക്കാറി​െൻറ ജനകീയ പദ്ധതികൾ പാടാൻ കടപ്പുറത്ത് ആഫ്രിക്കൻ-റഷ്യൻ കലാകാരന്മാർ. കേരളത്തി​െൻറ വികസനഗാഥകൾ കോർത്തിണക്കി വേറിട്ട സംഗീതസന്ധ്യയൊരുക്കിയത് നവകേരളം ജാംബേ ബാംബൂ മ്യൂസിക് ബാൻഡാണ്. ജാംബേ സംഗീതവിദഗ്ധനായ ആഫ്രിക്കൻ കലാകാരൻ ജോർജ് അക്വേറ്റയ് അബ്ബനും റഷ്യൻ കലാകാരി സറ്റെഫീനിയുമൊരുക്കിയ അകമ്പടി സംഗീതത്തി​െൻറ പശ്ചാത്തലത്തിലായിരുന്നു പരിപാടി. സർക്കാർ രണ്ടാം വാർഷികാഘോഷ ഭാഗമായി കടപ്പുറത്ത് അരങ്ങേറിയ കോഴിക്കോട് ഫെസ്റ്റി​െൻറ സമാപനഭാഗമായുള്ള സംഗീതനിശക്ക് ഏറെപ്പേരെത്തി. 18 മന്ത്രിമാരുടെ വകുപ്പുകൾ നടപ്പാക്കിയ പ്രവർത്തനങ്ങൾ കോർത്തിണക്കി പ്രഭാവർമ രചിച്ച ആറു ഗാനങ്ങൾ ഉൾപ്പെടുത്തിയായിരുന്നു സംഗീതനിശ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.