ബി ഡിവിഷന്‍ ഫുട്​ബാൾ: ലീഡേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്​ ജേതാക്കൾ

കോഴിക്കോട്: 'ഡ്രോപ്‌സ്' ബി ഡിവിഷന്‍ ജില്ല ഫുട്ബാള്‍ ലീഗില്‍ ലീഡേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് ജേതാക്കളായി. ഫൈനലിൽ 3-1ന് കടത്തനാട് യുനൈറ്റഡ് എഫ്.സിയെയാണ് ലീഡേഴ്സ് പരാജയപ്പെടുത്തിയത്. ജേതാക്കൾക്കായി നൗഫൽ, ഹസനുല്‍ബസരി, സൈനുസെയ്ദ് എന്നിവർ വലകുലുക്കി. അഫ്രീദിയിലൂടെ കടത്തനാടാണ് ആദ്യം ഗോളടിച്ചത്. ലീഡേഴ്‌സി​െൻറ ഹസനുല്‍ ബസരിയെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. വിജയികൾക്ക് കെ.ഡി.എഫ്.എ വൈസ് പ്രസിഡൻറ് സി. ഉമര്‍ ട്രോഫികള്‍ സമ്മാനിച്ചു. ഒാണററി സെക്രട്ടറി പി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജോയൻറ് സെക്രട്ടറിമാരായ കെ.പി. മമ്മദ്‌കോയ, പി.സി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.