കുന്ദമംഗലം ഗവ. കോളജിൽ ​െഗസ്​റ്റ് ​െലക്​ചറർ ഒഴിവ്​

കോഴിക്കോട്: കുന്ദമംഗലം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 2018-19 അധ്യയനവർഷത്തിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്, കോമേഴ്സ്, മലയാളം, ഹിന്ദി, ഉർദു, ജേണലിസം എന്നീ വിഷയങ്ങളിൽ െഗസ്റ്റ് െലക്ചററായി സേവനം ചെയ്യാനാഗ്രഹിക്കുന്നവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികളിൽനിന്നും അപേക്ഷകൾ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളിൽ നെറ്റ് ആണ് നിയമനത്തിനുള്ള യോഗ്യത. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം ഉള്ളവരെയും റിട്ടയർ ചെയ്തവരെയും പരിഗണിക്കും. താൽപര്യമുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളുമായി താഴെ പറയുന്ന തീയതികളിലും സമയത്തും ആർ.ഇ.സി ഹയർ സെക്കൻഡറി സ്കൂൾ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കോളജ് ഒാഫിസിൽ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. ഇൗ മാസം 21ന് 10മണിക്ക് ഇംഗ്ലീഷ്, ഉച്ചക്ക് രണ്ട് മണിക്ക് ജേണലിസം, 22ന് 10ന് മലയാളം, ഉച്ചക്ക് രണ്ടിന് ഹിന്ദി, 23ന് 10ന് കോമേഴ്സ്, 24ന് രണ്ട് മണിക്ക് ഉർദു, 24ന് 10ന് ഇക്കണോമിക്സ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.