വേണമെങ്കിൽ പപ്പായ ഇലയിലും കായ്ക്കും

വാണിമേൽ: വേണമെങ്കിൽ ചക്കവേരിലും കായ്ക്കും എന്നാണ് പഴമൊഴി. എന്നാൽ, വേണമെങ്കിൽ പപ്പായ ഇലയിലും കായ്ക്കും എന്ന് പുതുമൊഴി. വാണിമേൽ കിടഞ്ഞോത്ത് മുക്കിലെ പരേതനായ കിടഞ്ഞോത്ത് ചിക്കിണിയുടെ വീട്ടുവളപ്പിലാണ് പപ്പായയുടെ ഇലയിൽ ഫലം കായ്ച്ചിരിക്കുന്നത്. ഈ അപൂർവ കാഴ്ച, കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നു. ഇലയുടെ നടുഭാഗത്താണ് പപ്പായ കായ്ച്ചത്. നാദാപുരം ഫയർഫോഴ്സിന് സ്വന്തം ആസ്ഥാനമൊരുങ്ങും ഫയർ സ്റ്റേഷന് സൗജന്യമായി സ്ഥലംനൽകി നാദാപുരം: ആസ്ഥാനമില്ലാതെ വലയുന്ന നാദാപുരം ഫയർ ഫോഴ്സിന് സ്വന്തമായി കെട്ടിടം പണിയുന്നതിന് ഗവ. ആശുപത്രിക്ക് സമീപം സ്വകാര്യവ്യക്തികൾ 25 സ​െൻറ് ഭൂമി നൽകി. നാദാപുരം സ്വദേശികളായ ഇസ്മയിൽ കേളോത്ത് 15ഉം എൻ.എം. റഫീഖ്‌ തങ്ങൾ 10 സ​െൻറുമാണ് സൗജന്യമായി നൽകിയത്. ഭുമിയുടെ രേഖ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വി.പി. കുഞ്ഞികൃഷ്ണൻ, സി.എച്ച്. മോഹനൻ, വാർഡ് മെംബർ വി.എ. മുഹമ്മദ് ഹാജി, എരോത്ത് ഫൈസൽ, ഇസ്മയിൽ കേളോത്ത്, സി.വി. ഹമീദ്, നൗഷാദ് കേളോത്ത്, എം. വിനോദൻ എന്നിവർ പങ്കെടുത്തു. ഫയർ സ്റ്റേഷന് കെട്ടിടം പണിയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഇ.കെ. വിജയൻ എം.എൽ.എ അറിയിച്ചു. ചേലക്കാട് നാദാപുരം ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തി​െൻറ സ്റ്റേജിൽ അസൗകര്യങ്ങളിൽ വീർപ്പുമുട്ടി കഴിയുന്ന ഫയർ ഫോഴ്സിന് സ്ഥിരം കെട്ടിടമില്ലാത്തത് ഫയർ ഫോഴ്സിന് ദുരിതത്തിനിടയാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.