ഇൻസ്​ട്രക്ടർ നിയമനം

കോഴിക്കോട്: മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐയിൽ ഡെസ്ക്ടോപ് പബ്ലിഷിങ് ഓപറേറ്റർ േട്രഡിൽ െഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് മേയ് 18ന് രാവിലെ 10.30ന് ഇൻറർവ്യൂ നടക്കും. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം കോഴിക്കോട്: മലബാർ ദേവസ്വം ബോർഡ്, ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടിവ് ഓഫിസർമാരുടെയും ക്ഷേമനിധി ഫണ്ടിൽനിന്നും ബാങ്ക് വഴി പെൻഷൻ/കുടുംബ പെൻഷൻ കൈപ്പറ്റുന്ന എല്ലാ പെൻഷനർമാരും മേയ് 25ന് മുമ്പായി വില്ലേജ് ഓഫിസർ/ഗസറ്റഡ് ഓഫിസർ/ബാങ്ക് മാനേജർ/ക്ഷേമനിധി ബോർഡ് മെംബർ/ഒപ്പിട്ട ലൈഫ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ബാങ്ക് അക്കൗണ്ട് നമ്പർ, മേൽവിലാസം, ടെലിഫോൺ നമ്പർ സഹിതം സെക്രട്ടറി, മലബാർ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടിവ് ഓഫിസർമാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, പി.ഒ. എരഞ്ഞിപ്പാലം, കോഴിക്കോട്-673 006, എന്ന വിലാസത്തിലാണ് സർട്ടിഫിക്കറ്റ് അയക്കേണ്ടത്. ഫോൺ: 04952360720. റേഷൻ വിതരണം കോഴിക്കോട്: ജില്ലയിലെ മുൻഗണന/മുൻഗണനേതര വിഭാഗങ്ങൾക്കുള്ള മേയ് മാസത്തെ അരിയുടെയും ഗോതമ്പി​െൻറയും വിഹിതം മേയ് 31വരെ ബന്ധപ്പെട്ട റേഷൻ കടകളിൽ സ്റ്റോക്ക് ലഭ്യതക്കനുസരിച്ച് ലഭിക്കും. എ.എ.വൈ കാർഡുടമകൾക്ക് കാർഡൊന്നിന് 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും സൗജന്യമായും മുൻഗണന കാർഡിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും അരി ഒരു രൂപ, ഗോതമ്പ് ഒരു രൂപ നിരക്കിൽ ലഭിക്കും. മുൻഗണനേതര സബ്സിഡി വിഭാഗത്തിൽ ആളൊന്നിന് രണ്ട് കിലോഗ്രാം വീതം അരി മൂന്ന് രൂപ നിരക്കിലും ഓരോ കാർഡിനും മൂന്ന് കിലോഗ്രാം ഫോർട്ടിഫൈഡ് ആട്ട ലഭ്യത അനുസരിച്ച് കിലോഗ്രാമിന് 16 രൂപ നിരക്കിലും മുൻഗണനേതര നോൺ സബ്സിഡി വിഭാഗത്തിൽ കാർഡിന് നാല് കിലോഗ്രാം ഭക്ഷ്യധാന്യം ലഭ്യത അനുസരിച്ച് അരി 9.90 രൂപ നിരക്കിലും ഗോതമ്പ് 7.70 രൂപ നിരക്കിലും മൂന്ന് കിലോഗ്രാം ഫോർട്ടിഫൈഡ് ആട്ട ലഭ്യത അനുസരിച്ച് കിലോഗ്രാമിന് 16 രൂപ നിരക്കിലും ലഭിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.