ഓട്ടോമേറ്റഡ് ഇൻറലിജൻറ് ബിൽഡിങ്​ ആപ്ലിക്കേഷൻ; സംസ്​ഥാനതല ഉദ്ഘാടനം 19ന്

ഓട്ടോമേറ്റഡ് ഇൻറലിജൻറ് ബിൽഡിങ് ആപ്ലിക്കേഷൻ; സംസ്ഥാനതല ഉദ്ഘാടനം 19ന് കോഴിക്കോട്: കെട്ടിടനിർമാണ അനുമതി കാര്യക്ഷമമായും സുതാര്യമായും നൽകുന്നതിനായി ആവിഷ്കരിച്ച ഓട്ടോമേറ്റഡ് ഇൻറലിജൻറ് ബിൽഡിങ് ആപ്ലിക്കേഷൻ സോഫ്റ്റ് വെയറി​െൻറ സംസ്ഥാനതല ഉദ്ഘാടനം 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ ഒമ്പതിന് ടാഗോർ സ​െൻറിനറി ഹാളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും. റീജനൽ ടൗൺപ്ലാനർ കെ.വി. അബ്ദുൽ മാലിക് പദ്ധതി അവതരിപ്പിക്കും. ബാലാവകാശ കമീഷൻ ജില്ല കൗൺസിലർമാർക്ക് പരിശീലനം കോഴിക്കോട്: സംസ്ഥാന ബാലാവകാശ കമീഷൻ ജില്ല കൗൺസിലർമാർക്കായി ഏകദിന പ്രായോഗിക പരിശീലന ശിൽപശാല സംഘടിപ്പിച്ചു. കൗൺസിലർമാർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് കുട്ടികൾക്ക് നീതി ഉറപ്പുവരുത്താൻ ശക്തമായ അടിത്തറ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ എൻ.എൽ.പി വിദഗ്ധൻ ദിനു ക്ലാസെടുത്തു. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും അവകാശ ലംഘനങ്ങളും ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ അധ്യാപകരുൾപ്പെടുന്ന കൗൺസിലർമാർക്കായി പരിശീലന പരിപാടികൾ സംസ്ഥാനമൊട്ടാകെ നടത്തിവരുന്നതി​െൻറ ഭാഗമായാണ് ഏകദിന ശിൽപശാല സംഘടിപ്പിച്ചത്. തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും പോക്സോ, ജുവനൈൽ ജസ്റ്റിസ് നിയമങ്ങളെക്കുറിച്ചും കുട്ടികൾക്ക് അവബോധം നൽകാൻ കൗൺസിലർമാർക്ക് കഴിയേണ്ടതുണ്ടെന്നും ബാലാവകാശ കമീഷൻ അംഗം എൻ. ശ്രീല മേനോൻ അറിയിച്ചു. ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ ജോസഫ് റെബല്ലോ, ബാലാവകാശ കമീഷൻ പബ്ലിക് റിലേഷൻ ഓഫിസർ ആർ. വേണുഗോപാൽ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.