നീന്തൽ ക്ഷമത പരിശോധന

കുറ്റ്യാടി: പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്കിനായി നടത്തി. കുറ്റ്യാടി ജലസേചന പദ്ധതി മെയിൻ കനാലാണ് ഇതിന് വേദിയാക്കിയത്. ഫയർഫോഴ്സ് മുങ്ങൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവരും ഉണ്ടായിരുന്നു. വരും നാളുകളിൽ നീന്തൽ വശമില്ലാത്ത കുട്ടികൾക്കായി ഫയർഫോഴ്സി​െൻറ സഹായത്തോടുകൂടി നീന്തൽ പരിശീലനം സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് കെ.ടി. അശ്വതി പറഞ്ഞു. മംഗലാട് പറമ്പിൽ ഗവ. യു.പി സ്കൂൾ നവീകരണ പദ്ധതിക്ക് ഭരണാനുമതി തണ്ണീർപ്പന്തൽ: പറമ്പിൽ ഗവ. യു.പി സ്കൂളിന് കെട്ടിട നിർമാണത്തിനാവശ്യമായി ഒരുകോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. നിയോജക മണ്ഡലത്തിലെ ഒരു പ്രൈമറി വിദ്യാലയത്തിന് ഒരുകോടി രൂപ അനുവദിക്കുന്ന പദ്ധതിയിലേക്ക് സ്കൂളിനെ തിരഞ്ഞെടുത്തിരുന്നു. നേരത്തെ പഞ്ചായത്ത് പ്രസിഡൻറി​െൻറയും സ്കൂൾ എസ്.എം.സിയുടെയും നേതൃത്വത്തിൻ പദ്ധതിക്കുള്ള മാസ്റ്റർ പ്ലാൻ തയാറാക്കി സമർപ്പിച്ചിരുന്നു. ഇനി സാങ്കേതിക അനുമതി കൂടി ലഭ്യമായാൽ ടെൻഡർ ഉൾെപ്പടെയുള്ള നടപടികൾ തുടങ്ങാനാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.