ചെങ്ങോടുമല ഖനനം: അനുമതി പുനഃപരിശോധിക്കണമെന്ന് കുടുംബശ്രീ

പേരാമ്പ്ര: പരിസ്ഥിതി ദുർബല പ്രദേശമായ ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം നടത്താൻ നൽകിയ എല്ലാ അനുമതികളും പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോട്ടൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ 16 കുടുംബശ്രീകളും ഒപ്പുശേഖരിച്ച് ജില്ല കലക്ടർക്ക് നിവേദനം നൽകി. കലക്ടറുടെ വസതിയിലെത്തി എ.ഡി.എസ് ചെയർപേഴ്സൻ ഇ. ശ്രീലതയാണ് നൽകിയത്. കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ബാലൻ, ഗ്രാമപഞ്ചായത്തംഗം ടി.കെ. രഗിൻലാൽ, ടി. ഷാജു, എം.കെ. സതീഷ് എന്നിവരും നിവേദനസംഘത്തിൽ ഉണ്ടായിരുന്നു. ചെങ്ങോടുമല നാടി​െൻറ കുടിവെള്ളത്തി​െൻറ ഉറവിടമാണ്. അത് നശിപ്പിച്ചാൽ മൂന്ന് ഗ്രാമങ്ങൾ മരുവത്കരിക്കപ്പെടും. ചെങ്ങോടുമല നശിച്ചാൽ അവിടെയുള്ള കാട്ടുജീവികൾ ജനവാസ കേന്ദ്രത്തിലേക്കിറങ്ങുമെന്ന ആശങ്കയും നിവേദനത്തിൽ സൂചിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.