കോഴിക്കോട്: ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച്) റമദാൻ പുസ്തകോത്സവത്തിന് തുടക്കം. ജൂൺ 16 വരെ നീളുന്ന പുസ്തകോത്സവത്തിെൻറ ഉദ്ഘാടനം കെ.പി. കേശവമേനോൻ ഹാളിൽ ഹദീസ് സമാഹാരമായ സുനനുത്തിർമിദിയുടെ മലയാള പരിഭാഷ പ്രകാശനം ചെയ്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് നിർവഹിച്ചു. സോളിഡാരിറ്റി പ്രസിഡൻറ് പി.എം. സാലിഹ് ഏറ്റുവാങ്ങി. ശൈഖ് മുഹമ്മദ് കാരകുന്ന്, കെ.ടി. ഹുസൈൻ, പി.പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, മലപ്പുറം ഷോറൂമുകളിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ടി.കെ. ഉബൈദിെൻറ ഖുർആൻ ബോധനം, ശൈഖ് മുഹമ്മദ് കാരകുന്നിെൻറ ഖുർആനിലെ 25 പ്രവാചകന്മാർ, ജമീൽ അഹ്മദിെൻറ സൗന്ദര്യത്തിെൻറ മതം എന്നീ പുതിയ പുസ്തകങ്ങൾ കൂടി ഇതിെൻറ ഭാഗമായി പുറത്തിറങ്ങും. photo: Hadees Tirumdi Book Release .JPG ഐ.പി.എച്ച് പുറത്തിറക്കുന്ന ഹദീസ് സമാഹാരമായ 'സുനനുത്തിർമിദി'യുടെ മലയാള പരിഭാഷ പ്രകാശനം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.