wdl

ഫ്രറ്റേണിറ്റി മൂവ്‌മ​െൻറ് ജില്ല പ്രഖ്യാപന സമ്മേളനം കല്‍പറ്റ: ഫ്രറ്റേണിറ്റി മൂവ്‌മ​െൻറ് ജില്ല പ്രഖ്യാപന സമ്മേളനം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കല്‍പറ്റ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് 500ല്‍ അധികം വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രഥമ ജില്ല കമ്മിറ്റിയെയും ഭാരവാഹികളെയും പ്രഖ്യാപിക്കും. സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് എസ്. ഇര്‍ഷാദ് ഉദ്ഘാടനം ചെയ്യും. ജില്ല ഭാരവാഹികളുടെ പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറി ജബീന ഇര്‍ഷാദ് മുഖ്യാതിഥിയായിരിക്കും. സംഘ്പരിവാര്‍ ശക്തികളുടെ സമഗ്രാധിപത്യ ഭരണവും അഴിഞ്ഞാട്ടവുമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. വൈവിധ്യങ്ങളെ നിരാകരിച്ചും വിയോജിപ്പുകളെ ഉന്മൂലനം ചെയ്തുമാണ് സംഘ്പരിവാര്‍ മുന്നേറുന്നത്. രാജ്യം നേരിടുന്ന സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളെ തിരിച്ചറിയുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന പുതിയ വിദ്യാര്‍ഥി യുവജന രാഷ്ട്രീയത്തെയാണ് ഫ്രറ്റേണിറ്റി മൂവ്‌മ​െൻറ് പ്രതിനിധീകരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലയിലെ വിവിധ കാമ്പസുകളില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍, സംസ്ഥാന കമ്മിറ്റി അംഗം സനീഷ് പടിഞ്ഞാറത്തറ, പി.എച്ച്. ഫൈസല്‍, സി.കെ. റമീല എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.