പൂക്കാട്​ കലാലയം കളിയാട്ടം സമാപിച്ചു

ചേമഞ്ചേരി: ആറുദിവസം നീണ്ട പൂക്കാട് കലാലയത്തി​െൻറ 'കളിയാട്ടം' ക്യാമ്പ് സമാപിച്ചു. 350 കുട്ടികൾ പെങ്കടുത്ത പരിപാടിയിൽ കലാസാഹിത്യ രംഗത്തെ പ്രമുഖർ പരിശീലനം നൽകി. ചലച്ചിത്ര നടൻ സന്തോഷ് കീഴാറ്റൂരായിരുന്നു ഉദ്ഘാടകൻ. കലാലയം ആറാം തവണയാണ് അവധിക്കാലത്ത് വിദ്യാർഥികൾക്കായി 'കളിയാട്ടം' സംഘടിപ്പിക്കുന്നത്. രാവിലെ 6.45 മുതൽ രാത്രി 8.30വരെ പരിപാടികൾ നടന്നു. കുട്ടികൾക്കായുള്ള എട്ട് മികച്ച നാടകങ്ങൾ ക്യാമ്പിൽ അവതരിപ്പിച്ചു. പടയണിയും അവതരിപ്പിച്ചു. സംഘക്കളി, മെയ്വഴക്കം, അഭിനയം, സംഗീതം, ചിത്രീകരണം, നൃത്തം, നാടകം മുതലായവയിൽ വിദഗ്ധർ പരിശീലനം നൽകി. സിനിമനടൻ ജോയ് മാത്യു, ആർക്കിടെക്റ്റ് ആർ.കെ. രമേഷ്, ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, ഡോ.കെ. ശ്രീകുമാർ, കെ.ടി. രാധാകൃഷ്ണൻ, യു.കെ. രാഘവൻ, കാശി പൂക്കാട്, പ്രേംകുമാർ വടകര എന്നിവർ ക്ലാസെടുത്തു. ക്യാമ്പി​െൻറ ഭാഗമായി കുട്ടികൾ രചനയും സംവിധാനവും നിർവഹിച്ച 10 നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാത്രി നടന്ന ചടങ്ങിൽ ജയൻ തിരുമന ക്യാമ്പ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മനോജ് നാരായണനായിരുന്നു ക്യാമ്പ് ഡയറക്ടർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.