ജോലിവർധന: പേരാമ്പ്ര എസ്‌റ്റേറ്റില്‍ സംയുക്ത തൊഴിലാളി യൂനിയന്‍ അനിശ്ചിതകാല സമരം തുടരുന്നു

പേരാമ്പ്ര: എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളികള്‍ ടാപ്പ് ചെയ്യേണ്ട മരങ്ങളുടെയും സ്ഥലങ്ങളുടെയും അളവില്‍ വർധന വരുത്തി ജോലിഭാരം വർധിപ്പിച്ച മാനേജ്‌മ​െൻറി​െൻറ നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയ​െൻറ ആഭിമുഖ്യത്തില്‍ നടത്തുന്ന അനിശ്ചിതകാല സമരം ഏഴാം ദിവസവും തുടരുന്നു. സമരം തീർക്കാൻ മാനേജ്മ​െൻറ് ശ്രമിക്കുന്നില്ലെന്നാരോപിച്ച് സംയുക്ത സമരസമിതി തിങ്കളാഴ്ച എസ്‌റ്റേറ്റ് മാനേജര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധർണയും സംഘടിപ്പിച്ചു. മേയ്ദിനത്തി​െൻറ അവധി കഴിഞ്ഞെത്തിയ തൊഴിലാളികളോട് നിങ്ങള്‍ ഇതുവരെ ടാപ്പിങ് നടത്തിയ ടാസ്കിന്‍ ഏരിയയില്‍ പോകേണ്ടെന്നും മാനേജ്‌മ​െൻറ് നിർദേശിക്കുന്ന പുതിയ ഏരിയയില്‍ തൊഴിലെടുക്കാന്‍ അറിയിക്കുകയുമാണുണ്ടായത്. പുതിയ ടാസ്കില്‍ ഒരാള്‍ക്ക് 500ലധികം മരങ്ങളും അഞ്ചേക്കറോളും സ്ഥലവുമാണുള്ളത്. നിലവില്‍ 350 മരങ്ങളാണ് ഒരു തൊഴിലാളി ടാസ്‌ക്. ഇതില്‍ വരുന്ന മാറ്റം അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചാണ് തൊഴിലാളികള്‍ സമരമാരംഭിച്ചത്. മേയ് രണ്ടു മുതല്‍ ആരംഭിച്ച സമരത്തില്‍ മാനേജ്‌മ​െൻറി​െൻറ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടാകാത്തതാണ് മാര്‍ച്ചും ധർണയും നടത്താനിടയാക്കിയത്. പെരുവണ്ണാമൂഴി സബ്ഇന്‍സ്‌പെക്ടര്‍ കെ. അബ്ദുല്ലയുടെ നേതൃത്വത്തില്‍ മാര്‍ച്ച് തടഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ടാസ്‌ക് റീഅറേജ്‌മ​െൻറ് സംബന്ധിച്ച് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തൊഴില്‍മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ യൂനിയന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ റീ ടാസ്‌കിങ് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതായി തൊഴിലാളി നേതാക്കള്‍ അറിയിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. സുനില്‍ ഉദ്ഘാടനം ചെയ്തു. സി.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. ബിജു ചെറുവത്തൂർ, ജയിംസ് മാത്യു, വര്‍ഗീസ് കോലത്ത്വീട്ടിൽ, കെ.പി. പ്രേംരാജ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി. സത്യന്‍, പി. മോഹനന്‍, എന്‍.ജെ. മേഹനന്‍, കെ.പി. ശ്രീജിത്ത്, അല്ലി റാണി, എം.കെ. പ്രമോദ്, സിന്ദു മൈക്കിള്‍, സുമ സന്തോഷ്, കെ. ഷീബ, സി.കെ. ഷീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ട്രേഡ് യൂനിയന്‍ മുന്നോട്ടുവെച്ച കാര്യങ്ങളാണ് മാനേജ്‌മ​െൻറ് നടപ്പാക്കിയതെന്നും തൊഴിലാളികള്‍ അത് അംഗീകരിച്ചില്ലെന്നും എസ്‌റ്റേറ്റ് മാനേജര്‍ സിബി അറിയിച്ചു. കൊയിലാണ്ടി ആശുപത്രി കെട്ടിടം 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ നിർമിച്ച പുതിയ കെട്ടിടത്തിന് ഒടുവിൽ ശാപമോക്ഷം. പ്രധാന പ്രവൃത്തികൾ എല്ലാം കഴിഞ്ഞിട്ടും രണ്ടു വർഷമായി കെട്ടിടം നോക്കുകുത്തിയായി നിൽക്കുകയായിരുന്നു. 1920ൽ മദ്രാസ് സംസ്ഥാനത്തി​െൻറ കീഴിൽ മലബാർ ബോർഡ് ആശുപത്രിയായാണ് തുടക്കം. 1960ൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തപ്പെട്ടു. പിന്നീട് കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. ആദ്യകാലത്തെപ്പോലെ 165 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമേ നിലവിലുള്ളൂ. പകർച്ചവ്യാധികൾ പിടിപെടുമ്പോൾ പ്രതിദിനം രണ്ടായിരത്തിനു പുറമെ രോഗികൾ ചികിത്സ തേടിയെത്താറുണ്ട്. വരാന്തയിൽപോലും രോഗികളെ കിടത്തി ചികിത്സിക്കേണ്ട സാഹചര്യമായിരുന്നു. പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ പരിമിതികൾ കുറെ പരിഹരിക്കപ്പെടും. 27ന് വൈകീട്ട് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ. ദാസൻ എം.എൽ.എ ചെയർമാനും നഗരസഭ ചെയർമാൻ കെ. സത്യൻ കൺവീനറുമായുമുള്ള സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു. ലഹരിമാഫിയ മർദിച്ചതായി പരാതി പേരാമ്പ്ര: ലഹരിമാഫിയക്കെതിരെ പ്രതികരിച്ച യൂത്ത് ലീഗ് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡൻറ് ആർ.കെ. മുഹമ്മദിനെ പേരാമ്പ്ര മാർക്കറ്റ് പരിസരത്തുെവച്ച് ഒരു സംഘമാളുകൾ മർദിച്ചതായി പരാതി. ഞായറാഴ്ച രാത്രി 10 മണിക്കാണ് സംഭവം. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ പിടികൂടി നിയമത്തി​െൻറ മുന്നിൽ കൊണ്ടുവരണമെന്ന് യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മൂസ കോത്തമ്പ്ര അധ്യക്ഷത വഹിച്ചു. വി.പി. റിയാസു സലാം, പി.സി. ഉബൈദ്, ടി.കെ. ഫൈസൽ, ബഷീർ വടക്കയിൽ, കെ.എം. സിറാജ്, മുഹമ്മദലി കന്നാട്ടി എന്നിവർ സംസാരിച്ചു. പേരാമ്പ്രയിൽ പ്രതിഷേധ പ്രകടനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.