കോട്ടൂർ മണ്ഡലം കോൺഗ്രസ്​ സമ്പൂർണ സമ്മേളനം

നടുവണ്ണൂർ: കോൺഗ്രസ് സമ്പൂർണ സമ്മേളനത്തി​െൻറ ഭാഗമായി തൊഴിലാളി സംഗമം നടത്തി. സമ്പന്നവർഗത്തിനുവേണ്ടി ഇടതുസര്‍ക്കാര്‍ തൊഴില്‍ നിയമങ്ങളില്‍ കൃത്രിമം കാണിക്കുന്നതായി ഐ.എൻ.ടി.യു.സി യൂത്ത് വിങ് അഖിലേന്ത്യ െസക്രട്ടറി മനോജ് എടാണി പറഞ്ഞു. യൂത്ത് കോൺഗ്രസ് കോട്ടൂർ മണ്ഡലം സമ്പൂർണ സമ്മേളനത്തി​െൻറ ഭാഗമായി പെരവച്ചേരിയിൽ നടന്ന തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.കെ.ടി.എഫ് മണ്ഡലം പ്രസിഡൻറ് സി.എച്ച്. ബാലൻ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ല സെക്രട്ടറി വി. കണാരൻ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. അബൂബക്കർ, സി.എച്ച്. സുരേന്ദ്രൻ, സി.കെ. ഉണ്ണികൃഷ്ണൻ നായർ, വി.പി. ബീന, ടി.പി. ശശി എന്നിവർ സംസാരിച്ചു. കോട്ടൂർ മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനത്തിന് തുടക്കംകുറിച്ച് വാകയാട് അങ്ങാടിയിൽ നടന്ന വിദ്യാർഥി-യുവജന സംഗമം വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പ്രിയേഷ് തിരുവോട് അധ്യക്ഷത വഹിച്ചു. രംഗീഷ് കുമാർ, ഫായിസ് നടുവണ്ണൂർ, കാവിൽ പി.മാധവൻ, ബിയേഷ് തിരുവോട്, അക്സർ വാകയാട്, സി.എച്ച്. സുരേന്ദ്രൻ, കെ.കെ. അബൂബക്കർ, മുരളീധരൻ നമ്പൂതിരി, ടി.കെ. ചന്ദ്രൻ, പി.സി. സുരേഷ്, ശശി പാലോളി, ഇല്ലത്ത് വേണു, സി.കെ. ബാലൻ, കെ.സി. കുഞ്ഞികൃഷ്ണൻ നായർ, അച്യുത് വിഹാർ ഉണ്ണി, കെ.വി. സുരേഷ്, ആർ. ഷഹിൻ, റാഷിദ് വാകയാട്, ഷൗക്കത്തലി, ലിഞ്ചു എസ്. തപ്പാൻ, അനുമോദ്, അർജുൻ പൂനത്ത്, സുവിൻ വി.പി, ജമാൽ പാലോളി, ഷബീറലി, നദീം തിരുവോട് എന്നിവർ സംസാരിച്ചു. 'കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ രാജ്യത്ത് വർധിച്ചുവരുന്ന അക്രമങ്ങൾക്കെതിരെയും ഇവരെ സംരക്ഷിക്കുന്ന ഭരണകൂടം മരണത്തി​െൻറ വ്യാപാരികളാകുമ്പോൾ' വിഷയത്തിൽ കൂട്ടാലിടയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇഫ്തിക്കാറുദ്ദീൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ. സജീഷ്, ആർ.എം.പി ജില്ല സെക്രട്ടറി കെ.പി. പ്രകാശൻ, മാധ്യമപ്രവർത്തകൻ ചേക്കൂട്ടി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം തുടങ്ങിയ നേതാക്കന്മാർ പങ്കെടുത്തു. സൂഫിയാൻ ചെറുവാടി മോഡറേറ്ററായി. അക്സർ വാകയാട്, കെ.കെ. അബൂബക്കർ, പ്രിയേഷ് തിരുവോട്, ശശി പാലോളി, ബിയേഷ് തിരുവോട്, സി.എച്ച്. സുരേന്ദ്രൻ, ടി.കെ. ചന്ദ്രൻ, സുധീഷ് പൂനത്ത്, മടത്തിൽ പക്രൂട്ടി എന്നിവർ സംസാരിച്ചു. പ്രകൃതിയെ തൊട്ടറിഞ്ഞ് അധ്യാപക പരിശീലനം നടുവണ്ണൂർ: വനമിത്ര പുരസ്കാര ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ റിട്ട. പ്രധാനാധ്യാപകൻ ഇ. പത്മനാഭൻ മാസ്റ്റർക്കൊപ്പമിരുന്ന് സംവദിച്ചപ്പോൾ അവധിക്കാല അധ്യാപക പരിശീലനം ക്രിയാത്മകമായതി​െൻറ നിറവിലായിരുന്നു ബാലുശ്ശേരി ബി.ആർ.സി. അധികൃതർ. സാമൂഹികശാസ്ത്രത്തിന് നാലുദിവസത്തെ പരിശീലനത്തിൽ ഒരുദിവസം ഫീൽഡ് ട്രിപ് അനുവദിച്ചിരുന്നു. ഇതി‍​െൻറ ഭാഗമായി, ത​െൻറ മൂന്ന് ഏക്കറോളം സ്ഥലത്ത് സ്വാഭാവിക വനംതീർത്ത തിരുവോട് ഇ. പത്മനാഭൻ മാസ്റ്ററുടെ കാടറിവുകൾ അധ്യാപകരുമായി പങ്കുവെക്കുകയായിരുന്നു. കാട് കണ്ടറിഞ്ഞ് അധ്യാപക അവാർഡ് ജേതാവിനെ പൊന്നാടയണിയിച്ചാണ് അധ്യാപക കൂട്ടം മടങ്ങിയത്. ബ്ലോക്ക് പ്രോജക്ട് ഓഫിസർ കെ.പി. സഹീർ, റിസോഴ്സ് അംഗങ്ങളായ ഉമ്മർ മങ്ങാട്, ഗണേഷ് കക്കഞ്ചേരി, കെ. സുബിത, ഷാജു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.