എസ്.എസ്.എൽ.സി; ടി.ഐ.എം ജേതാക്കൾക്ക് നാടി​െൻറ അനുമോദനം

നാദാപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ആറാം തവണയും നൂറുമേനിയും, കൂടുതൽ കുട്ടികൾക്ക് മുഴുവൻ എ പ്ലസും നേടി ജില്ലയിലെ മികച്ച വിദ്യാലയമായ നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് പൗരാവലിയുടെ ആദരം. പരീക്ഷക്കിരുന്ന 250 കുട്ടികളിൽ മുഴുവൻ പേരും വിജയിച്ചു. 39 പേർക്ക് മുഴുവൻ വിഷയങ്ങളിലും 24 പേർക്ക് ഒമ്പതു വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. വിജയികളെ ആനയിച്ച് നാദാപുരം ടൗണിൽ നടന്ന ഘോഷയാത്രക്ക് ഇ.കെ. വിജയൻ എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ, സൂപ്പി നരിക്കാട്ടേരി, മുഹമ്മദ് ബംഗ്ലത്ത്, എം.പി. സൂപ്പി, പി.കെ. ദാമു, പ്രസ് ക്ലബ് പ്രസിഡൻറ് എം.കെ. അഷ്‌റഫ്, പി.ടി.എ പ്രസിഡൻറ് നാസർ എടച്ചേരി, ടി.ഐ.എം പ്രസിഡൻറ് കെ.എം. കുഞ്ഞബ്ദുല്ല, ഏരത്ത് ഇഖ്ബാൽ, സി.എച്ച്. മോഹനൻ, അബ്ബാസ് കണെക്കൽ, ബഷീർ എടച്ചേരി, വി.കെ. സലിം, കെ.ടി.കെ. സുരേഷ്, വി. മഹമൂദ്, സുഹറ പുതിയാറക്കൽ, അഷ്‌റഫ് പൊയ്ക്കര, ഹെഡ്മാസ്റ്റർ ഇ. സിദ്ദീഖ്, പ്രിൻസിപ്പൽ സി.കെ. അബ്ദുൽ ഗഫൂർ, മണ്ടോടി ബഷീർ, നസീർ ആയനേരി, പി. മുനീർ, ഹാരിസ് മാത്തോട്ടത്തിൽ, എം.കെ. മുനീർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.