മതപാഠശാലകൾ നൽകുന്ന പ്രതീക്ഷയാണ് ശാഹിദി​െൻറ വിജയം ^മുനവ്വറലി തങ്ങൾ

മതപാഠശാലകൾ നൽകുന്ന പ്രതീക്ഷയാണ് ശാഹിദി​െൻറ വിജയം -മുനവ്വറലി തങ്ങൾ ചേമഞ്ചേരി: ശാഹിദി​െൻറ വിജയം കേരളത്തിലെ മതപാഠശാലകൾക്ക് പ്രതീക്ഷയുടെ വെളിച്ചം പകർന്നുനൽകുന്നു എന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. സിവിൽ സർവിസ് പരീക്ഷയിൽ വിജയിച്ച ഷാഹിദ് ഹസനിക്ക് അദ്ദേഹം പഠിച്ച കാപ്പാട് ഐനുൽ ഹുദ കാമ്പസിൽ നൽകിയ പൗരസ്വീകരണത്തിൽ ഉപഹാരം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപാഠശാലകളിൽനിന്ന് ആസുരതകളുടെ വാർത്തകൾ മാത്രം മീഡിയകളിലൂടെ കേൾക്കുന്ന ഇന്നത്തെ കാലത്ത് പുരോഗതിയിലേക്ക് കുതിക്കുന്ന ഒരു ജനതക്ക്, സമൂഹത്തിന് ദിശാസൂചികയാണ് ഷാഹിദി​െൻറ വിജയമെന്ന് തങ്ങൾ കൂട്ടിച്ചേർത്തു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി അധ്യക്ഷത വഹിച്ചു. അൽഹുദ ജനറൽ സെക്രട്ടറി പി.കെ.കെ. ബാവ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട്, എൻ. സുബ്രഹ്മണ്യൻ, ബിനീഷ് ബാബു, സി.പി. കുഞ്ഞമ്മദ്, റഫീഖ് സക്കരിയ ഫൈസി, സത്യനാഥൻ മാടഞ്ചേരി, എം. അഹമ്മദ് കോയ ഹാജി, ടി.എം. അഹമ്മദ് കോയ, എം.സി. മുഹമ്മദ് കോയ, എ.പി.പി. തങ്ങൾ, കോയ കാപ്പാട്, അബ്ദുറഹ്മാൻ ഹാജി, എം.പി. മൊയ്‌തീൻ കോയ, അഷ്‌റഫ് കോട്ടക്കൽ, ടി.ടി. ബഷീർ, ലത്തീഫ് ഹുദവി, ജാഫർ ഹൈത്തമി എന്നിവർ സംസാരിച്ചു. സമദ് പൂക്കാട് സ്വാഗതവും റഷീദ് റഹ്മാനി നന്ദിയും പറഞ്ഞു. ഷാഹിദിനെ ആനയിച്ചുള്ള ഘോഷയാത്ര തിരുവങ്ങൂരിൽനിന്ന് ആരംഭിച്ച് സമ്മേളന നഗരിയായ അൽഹുദ കാമ്പസിൽ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.