കേന്ദ്ര ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കണം ^മുല്ലപ്പള്ളി

കേന്ദ്ര ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കണം -മുല്ലപ്പള്ളി കൊയിലാണ്ടി: മത്സ്യമേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ മന്ത്രാലയം ആരംഭിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. മത്സ്യവിതരണ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) ജില്ല പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിവകുപ്പിൽനിന്ന് മത്സ്യബന്ധന വകുപ്പിനെ വേർപെടുത്തണം. കോടിക്കണക്കിനു രൂപ മത്സ്യകയറ്റുമതിയിൽ രാജ്യം നേടുമ്പോഴും മത്സ്യത്തൊഴിലാളികൾ അവഗണിക്കപ്പെടുകയാണ്. മന്ത്രാലയത്തി​െൻറ അഭാവംകൊണ്ടാണിത് സംഭവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എൻ.എ. അമീർ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എം. രാജൻ യൂനിയൻ കാർഡ് വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് വിമൽരാജ് മുഖ്യപ്രഭാഷണം നടത്തി. വി.ടി. സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ, വി.വി. സുധാകരൻ, കെ. സഹദേവൻ, കുര്യൻ ചെമ്പനായി, രാജേഷ് കിനറ്റിൻകര, പറമ്പത്ത് ദാമോദരൻ, കല്ലൂക്കണ്ടി അമ്മത്, കെ. ഉണ്ണികൃഷ്ണൻ, വി.കെ. കുഞ്ഞിമൂസ, എ.കെ. വിജീഷ്, പി.വി. ആലി, നാറത്ത് അബ്ദുല്ല എന്നിവർ സംസാരിച്ചു. ഹയാത്ത് അബ്ദുല്ല സ്വാഗതവും ശിവജി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.എൻ.എ. അമീർ (പ്രസി), ടി.കെ. കുഞ്ഞബ്ദുല്ല ഹാജി, കുര്യൻ ചെമ്പനായി, പറമ്പത്ത് ദാമോദരൻ, നാറത്ത് അബ്ദുല്ല (വൈ. പ്രസി), വി.ടി. സുരേന്ദ്രൻ, രാജേഷ് കിനറ്റിൽകര (ജന. സെക്ര), റോബിൻ ജോസഫ്, കെ. ഉണ്ണികൃഷ്ണൻ, എ.കെ. വിജീഷ്, വി.കെ. കുഞ്ഞിമൂസ, മീത്തൽ നാസർ (സെക്ര), കല്ലൂക്കണ്ടി അമ്മത് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.