മൊബൈൽ സി.ബി നാറ്റ് ലാബ് പര്യടനം തുടരുന്നു

കോഴിക്കോട്: സംസ്ഥാന ടി.ബി എലിമിനേഷൻ മിഷ​െൻറ പ്രചാരണത്തി​െൻറ ഭാഗമായി ടി.ബി സെല്ലിനു കീഴിലുള്ള മൊബൈൽ സി.ബി നാറ്റ് ലാബി​െൻറ സേവനം ജില്ലയിൽ തുടരുന്നു. 24ന് ബീച്ച് ആശുപത്രിയിൽ തുടങ്ങിയ മൊബൈൽ ലാബ് തിങ്കളാഴ്ച കുറ്റ്യാടി താലൂക്കാശുപത്രിയിൽ ക്യാമ്പ് നടത്തി. മുക്കം, താമരശ്ശേരി, പേരാമ്പ്ര, കൊയിലാണ്ടി, താലൂക്കാശുപത്രികളിൽ ഇതിനോടകം സേവനം നൽകിയിട്ടുണ്ട്. േമയ് രണ്ടിന് ചെറുവാടി സി.എച്ച്.സി, മൂന്നിന് ഒളവണ്ണ സി.എച്ച്.സി, നാലിന് നാദാപുരം ജില്ല ആശുപത്രി, അഞ്ചിന് ബാലുശ്ശേരി താലൂക്കാശുപത്രി, ഏ‍ഴിന് ജില്ല ടി.ബി സ​െൻറർ എന്നിവിടങ്ങളിൽ രോഗ നിർണയ ക്യാമ്പ് നടത്തും. േമയ് എട്ടിന് ബീച്ചാശുപത്രിയിൽ ക്യാമ്പ് സമാപിക്കുമെന്ന് ജില്ല ടി.ബി ഓഫിസർ ഡോ.പി.പി പ്രമോദ് കുമാർ പറഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിലെ പര്യടനത്തിനുശേഷമാണ് സി.ബി നാറ്റ് ലാബി​െൻറ മൊബൈൽ വാഹനം ജില്ലയിൽ എത്തിയത്. ഒരേസമയം നാല് പരിശോധനകൾ ചെയ്യാവുന്നതും രണ്ടര മണിക്കൂറിനകം ക്ഷയരോഗ നിർണയം നടത്തി റിസൾട്ട് നൽകുന്നതും ഈ സംവിധാനത്തി​െൻറ പ്രത്യേകതയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.