സ്​കൂൾ വിട്ടു; ആഘോഷം വിടാതെ കുട്ടികൾ

കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാരം ഇറക്കിവെച്ച വിദ്യാർഥികൾ യൂനിഫോമുകൾ കീറിപ്പറിച്ചും ചായംപൂശിയും ആഘോഷം 'ഗംഭീരമാക്കി'. നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും മിക്ക സ്കൂളുകളിലും അധ്യാപകരുടെയും പൊലീസി​െൻറയും നിതാന്തജാഗ്രതയുണ്ടായിരുന്നെങ്കിലും ഒന്നും വകവെക്കാതെയായിരുന്നു ആഹ്ലാദപരിപാടികൾ. പെൺകുട്ടികൾ ചായംപൂശിയും മഷി കുടഞ്ഞുമാണ് ഹൈസ്കൂളിേനാട് വിടപറഞ്ഞത്. ഷർട്ടിൽ പേരെഴുതിയും കീശ കീറിയുമായിരുന്നു ഒരു വിഭാഗം ആൺകുട്ടികളുടെ ആഘോഷം. യൂനിഫോം കീറിപ്പറിച്ച് അമിത പ്രകടനങ്ങളും നടന്നു. ഷർട്ടും പാൻറും കീറിയതിനാൽ നാണം മറയ്ക്കാൻ ചിലർ ഒാേട്ടാറിക്ഷയിൽ കയറി രക്ഷപ്പെട്ടു. മറ്റു ചിലർ സമീപത്തെ ചെരിപ്പുകുത്തിയെക്കൊണ്ട് ഷർട്ട് തുന്നിച്ച് 'ശ്രദ്ധേയരായി'. വിദ്യാർഥികൾ ചായം വിതറിയത് ദേഹത്തു വീണ സ്ത്രീകളടക്കമുള്ള യാത്രക്കാർ സമീപത്തുണ്ടായിരുന്ന പൊലീസുകാരോട് പരാതി പറഞ്ഞു. അവസാനദിനം നടന്ന ഇംഗ്ലീഷ് പരീക്ഷ പൊതുവേ എളുപ്പമായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. ഹയർ സെക്കൻഡറിയിലും ചില വിഷയങ്ങളിൽ ബുധനാഴ്ചയാണ് പരീക്ഷ അവസാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.