കോഴിക്കോട്: വിവിധ സ്വയംതൊഴിൽ പദ്ധതികൾക്കായി കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷനിൽനിന്ന് വായ്പയെടുത്ത് കാലാവധി കഴിഞ്ഞിട്ടും തിരിച്ചടക്കാത്തവരുടെ പിഴപ്പലിശ പൂർണമായും ഒഴിവാക്കി. പലിശയിൽ ഇളവ് നൽകി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്. ഇതിന് അർഹതപ്പെട്ടവരുടെ പേരുവിവരം കോർപറേഷെൻറ വെബ്സൈറ്റിൽ (www.hpwc.kerala.gov.in) ലഭ്യമാണ്. പദ്ധതിയിൽ ഉൾപ്പെടുത്തിയവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മാർച്ച് 31നകം നിശ്ചിത തുക അടച്ച് ലോൺ ക്ലോസ് ചെയ്യുന്നവർക്കാണ് പദ്ധതിയുടെ ആനുകൂല്യം. ഇതിനുപുറമെ ലോൺ എടുത്ത് മരിച്ച ഭിന്നശേഷിക്കാരുടെ കുടിശ്ശിക പൂർണമായും എഴുതിത്തള്ളുന്നതിനും സർക്കാർ ഉത്തരവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.