ജനറൽ ബോഡി

കോഴിക്കോട്: മലബാർ ദേവസ്വം പാരമ്പര്യ ട്രസ്റ്റിമാരുടെ ക്ഷേമ സമിതിയുടെ വർഷാന്ത യോഗം പ്രസിഡൻറ് പി.കെ. സതീശ്കുമാർ രാജയുടെ അധ്യക്ഷതയിൽ ചേർന്നു. പുതിയ ദേവസ്വം ബില്ലിലെ വ്യവസ്ഥകൾ പാരമ്പര്യ ട്രസ്റ്റിമാരുടെ അധികാരങ്ങളും അവകാശങ്ങളും ഇല്ലാതാക്കുന്നതാണെന്ന് യോഗം വിലയിരുത്തി. പ്രസിഡൻറ് എൻ.പി. വിനോദ് കുമാർ (പറശ്ശിനി മഠപ്പുര), സെക്രട്ടറി കെ. രാജശേഖരൻ നായർ (പുൽപള്ളി ദേവസ്വം), ട്രഷറർ എം. മാധവൻ നമ്പൂതിരി (ശ്രീ പോർങ്ങോട്ടൂർ ദേവസ്വം) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഹയർ സെക്കൻഡറി ലയനം അനുവദിക്കില്ല -എഫ്.എച്ച്.എസ്.ടി.എ കോഴിക്കോട്: ഹയർ സെക്കൻഡറിയെ ഹൈസ്കൂളുമായി ലയിപ്പിക്കാനുള്ള സർക്കാർ തീരുമാനം ചരിത്രപരമായ വിഡ്ഢിത്തമാകുമെന്ന് ഫെഡറേഷൻ ഒാഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സമിതി. നീക്കത്തിൽനിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ മൂല്യനിർണയ ക്യാമ്പ് ബഹിഷ്കരണം ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ഡോ. കൃഷ്ണൻ നമ്പൂതിരി ചെയർമാനായും കെ.എം. മനോജ്കുമാർ വൈസ് ചെയർമാനായും ഷമീം അഹമ്മദ് കൺവീനറായും കെ.എ. അഫ്സൽ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ഹയർ സെക്കൻഡറി-ഹൈസ്കൂൾ ലയനനീക്കം പൊതുവിദ്യാഭ്യാസത്തെ തകർക്കും -എച്ച്.എസ്.എസ്.ടി.എ കോഴിക്കോട്: ഹൈസ്കൂൾ-ഹയർ സെക്കൻഡറി ലയനനീക്കം സ്തുത്യർഹമായി പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി മേഖലയെ തകർക്കുമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സമിതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ട് ഇൗ മേഖലയെ ഹൈസ്കൂളുമായി ലയിപ്പിക്കാനും വിദ്യാർഥികളുടെ ഉപരിപഠന തൊഴിൽ സാധ്യതകളെ ഇല്ലാതാക്കാനുമാണ് ശ്രമമെന്ന് യോഗം വിലയിരുത്തി. ജില്ല പ്രസിഡൻറ് വിജയൻ കാഞ്ഞിരങ്ങാട്ട് അധ്യക്ഷത വഹിച്ചു. കെ.എ. അഫ്സൽ, എം. റിയാസ്, പി. മുജീബ് റഹ്മാൻ, പി. രാധാകൃഷ്ണൻ, കെ.പി. അനിൽകുമാർ, കെ. രഞ്ജിത്ത്, ഒ. മുഹ്സിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.